ഹൈദരാബാദ് : പോൺ വീഡിയോ അടിമയായ പിതാവ് മകളെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.
സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ മഹുബാബാദ് സ്വദേശിയാണ് 12വയസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതി അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നു.
മഹുബാബാദ് ജില്ലയിൽ നിന്നും ഇയാളും കുടുംബവും രണ്ടാഴ്ച മുൻപ് ഹൈദരാബാദിലെ മിയാപൂരിലേക്ക് താമസം മാറിയിരുന്നു. ജൂൺ ഏഴിന് പെൺകുട്ടി പ്രതിയോട് അമ്മയെ കാണാൻ മഹുബാബാദിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇയാൾ അടുത്ത ദിവസം രാവിലെ പത്ത് മണിയോടുകൂടി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പ്രതി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാർ നിർത്തുകയും ഒരു വനത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയതിന്റെയും ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ച സിസിടിവിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കുട്ടിയെ വനത്തിൽ വച്ച് ഇയാൾ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകളുടെ നഗ്ന വീഡിയോ ചിത്രീകരിക്കാനാണ് പ്രതി പെൺകുട്ടിയെ വനത്തിലെത്തിച്ചത്. തുടർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടി നിലവിളിക്കുകയും അമ്മയോട് പറയുമെന്ന് പ്രതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നാലെ പിതാവ് പെൺകുട്ടിയെ മൂർച്ചയേറിയ കല്ലുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൃത്യം നടത്തിയതിനുശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങുകയും രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയതിനുശേഷം മകളെ കാണാനില്ലെന്ന വിവരം ഭാര്യയോട് പറയുകയായിരുന്നു. സംശയമുണ്ടാകാതിരിക്കാൻ അതേ ദിവസം തന്നെ ഇയാൾ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…