തിരുവനന്തപുരം . ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി വിദ്യാര്‍ഥിനി മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. കല്ലമ്പലം വെയിലൂരിൽ ആയിരുന്നു അപകടം ഉണ്ടായത്.
അപകടത്തില്‍ നിരവധി വിദ്യാര്ഥികള്ക്കാന് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെടിസിടി കോളജിലെ ബിരുദാനന്തര വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട ശ്രേഷ്ഠ. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണു പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് വെയിലൂരിൽ അപകടം ഉണ്ടാവുന്നത്. ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കൊല്ലം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു എന്നാണു ദൃക്സാക്ഷികൾ പറഞ്ഞിരിക്കുന്നത്. വാഹനത്തിന്റെ ഉടമയേയും ഡ്രൈവറേയും കല്ലമ്പലം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…