kerala

ഡോക്ടർമാരുടെ അശ്രദ്ധ,വർഷങ്ങളായി കാത്തിരുന്ന കൺമണിയെ നഷ്ടമായി

തലശ്ശേരി മിഷ്യൻ ആശുപത്രിയിലെ ചികത്സാപിഴവു കാരണം പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞ് ഗർഭപാത്രത്തിൽ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണവുമായി തലശേരി ഗോപാൽ പേട്ട സ്വദേശി പി.വി.നൗഷാദ് .വിവാഹം കഴിഞ്ഞ് വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഭാര്യ ഗർഭിണിയായെങ്കിലും ചികിത്സക്കിടയിൽ പൂർണ്ണ വളർച്ചയെത്തിയ ശിശു ഗർഭപാത്രത്തിൽ മരിക്കാനിടയായത് തലശ്ശേരി മിഷ്യൻ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ്, ഡോ. വേണുഗോപാലിന്റെയും സ്കാനിങ്ങ് ചുമതലയുള്ള ഡോക്ടർ സൈയിദ് ഫൈസലിന്റെയും പിഴവ് കാരണമാണെണ് നൗഷാദ് പറയുന്നത് .

ചികിത്സയിൽ അശ്രദ്ധ വരുത്തിയ 2 ഡോക്ടർമാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നു ആണ് നൗഷാദും കുടുംബവും ആവശ്യപ്പെടുന്നത്. നീതി കിട്ടും വരെ ആശുപത്രിയിൽ തന്നെ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം 18 ന് ആശുപത്രിയിൽ എത്തിയ ഭാര്യ സാഹിറയെ പരിശോധിച്ചപ്പോൾ ഒരു കുഴപ്പമില്ലെന്ന് ആയിരുന്നു ഡോക്ടർ പറഞ്ഞത് . തുടർന്നു 19 ന് സ്കാൻ ചെയ്തപ്പോൾ ബ്ലഡ് പാസിങ്ങിൽ കുറവുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പിന്നാലെ ഡോ. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം അലമിൻ സിൻ എന്ന ഇൻജക്ഷൻ കുത്തിവച്ചു. ഇതിന് ശേഷമാണ് കുട്ടിയുടെ ഹൃദയമിടിപ്പും ചലനങ്ങളും പൂർണ്ണമായി ഇല്ലാതായത്.

സംഗതി വഷളായതോടെ ഉടൻ ലേബർ റൂമിൽ എത്തികുക ആയിരുന്നു ,പിന്നാലെ സ്കാൻ ചെയ്തു. തുടർന്നാണ് കുട്ടി മരണപ്പെട്ടതായി അറിയിച്ചത്. മരണപ്പെട്ട ഗർഭസ്ഥ ശിശുവിനെ പ്രസവിപ്പിച്ച ശേഷം എത്രയും പെട്ടെന്ന് മറവ് ചെയ്യണമെന്നും ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ദുരൂഹതയുണ്ട്.- ഡോക്ടർ പറഞ്ഞത് പ്രകാരം ഒന്നും ആലോചിക്കാതെ സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി നൗഷാദ് പറഞ്ഞു. സംഭവിച്ചതിന്റെ വിശദീകരണം ചോദിക്കാൻ ഡോക്ടറെ സമീപിച്ചപ്പോൾസംഭവിച്ചതിന്റെ വിശദീകരണം ചോദിക്കാൻ ഡോക്ടറെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ സമീപം ക്വട്ടേഷൻ സംഘത്തെ കണ്ടതായും തന്നെ ഭീഷണിപ്പെടുത്താനായിരുന്നുവെന്നും നൗഷാദ് ആരോപിച്ചു. താൻ ഒറ്റയ്ക്കാണെന്നും സഹായത്തിന് ആരുമില്ലെന്നും പറഞ്ഞ് ആ കുടുബ നാഥൻ പൊട്ടിക്കരഞ്ഞു. ഇനിയൊരാൾക്കും ഈ അനുഭവം ഉണ്ടാവരുതെന്നും പറഞ്ഞാണ് നൌഷാദ് പറയുന്നത്.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

29 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

56 mins ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

2 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

3 hours ago