entertainment

പ്രതിഷേങ്ങൾ കാറ്റിൽ പറത്തി, ‘ദ കേരള സ്റ്റോറി’ക്ക്‌ എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശാനുമതി നൽകി സെൻസർ ബോർഡ്

ന്യൂഡൽഹി . കനത്ത പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ, ‘ദ കേരള സ്റ്റോറി’ക്ക്‌ എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശാനുമതി നൽകി സെൻസർ ബോർഡ്. സിനിമയിലെ പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് പ്രദര്‍ശനാനുമതി നൽകിയിട്ടുള്ളത്. നിര്‍മാതാവ് വിപുൽ അമൃത്‌ലാൽ ഷായാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചു. ഈ സിനിമയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗമാണിത്.

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്ഥാന്‍ വഴി അമേരിക്കയും നല്‍കുന്നു, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്നും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ‘ഇന്ത്യന്‍’ നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് സിനിമ പറഞ്ഞിരിക്കുന്നത്. കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും അടക്കമുള്ള കക്ഷികളെല്ലാം സിനിമയ്ക്ക് പ്രദർശാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നതാണ്. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ പച്ചക്കള്ളം പറയുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകര്‍ക്കുന്നു തുടങ്ങി ഒട്ടനവധി വിമർശങ്ങൾ ചിത്രത്തിനെതിരേ രാഷ്ട്രീയ ലാക്കോടെ ഉയർന്നു കൊണ്ടിരിക്കുകയാണ്.

Karma News Network

Recent Posts

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് യുവതി, ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷകനായി

മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…

10 mins ago

തമിഴ്‌നാട്ടിൽ ഇല്ലാത്തത് നല്ല നേതൃത്വം, നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, നടൻ വിജയ്

തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…

35 mins ago

നിരന്തരം ഭീഷണി, കണ്ണൂരിൽ CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം

സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം.…

52 mins ago

വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ട് ദിവസങ്ങൾ, പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കെഎസ്ഇബി, പൊലിഞ്ഞത് ഒരു ജീവൻ

തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…

1 hour ago

ഭർത്താവും കുഞ്ഞുങ്ങളുമായുള്ള ജീവിതമായിരുന്നു കാവ്യയുടെ ഉള്ളിൽ, ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആൾ- സാന്ദ്ര തോമസ്

ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…

1 hour ago

സർക്കാർ ആശുപത്രയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമ ഷൂട്ടിംഗ്‌

കൊച്ചി : വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദിന്റെ സിനിമയുടെ ചിത്രീകരണം. സംഭവത്തിൽ മനുഷ്യാവകാശ…

2 hours ago