kerala

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിറ്റ് വിവരങ്ങൾ പുറത്ത്. ഇരുവരും ചേർന്ന് ചിട്ടിയിൽ വലിയ ക്രമക്കേടുകളാണ് നടത്തിയത്. ചിട്ടി കുടിശ്ശിക വരുത്തിയ ആൾക്ക് അതിന്റെ പലിശ ഈടാക്കാതെ അടച്ചുതീർക്കാൻ അവസരമൊരുക്കിയതായാണ് കണ്ടെത്തൽ.

അംബിക ദേവി ഓഡിറ്റ് നടക്കുന്ന സമയം മുതൽ ഭരണസമിതി അംഗമാണ്. കുടിശ്ശികയുണ്ടായ ആൾക്ക് ഉണ്ടായിരുന്ന സ്ഥിരനിക്ഷേപം പിൻവലിച്ച സമയത്ത് അതിന് 11 ശതമാനം പലിശ കൊടുത്ത് സംഘത്തിന് നഷ്ടമുണ്ടാക്കിയതായും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി.ചിട്ടി കുടിശ്ശിക വരുത്തിയ ആൾ സ്ഥിര നിക്ഷേപം ഈടായി വെച്ചിരുന്നതാണ്. എന്നാൽ, അയാൾക്ക് സ്ഥിരനിക്ഷേപം പലിശസഹിതം പിൻവലിക്കാൻ അവസരമൊരുക്കുകയും അതുപയോഗിച്ച് കുടിശ്ശികയില്ലാതെ ചിട്ടി അടച്ചുതീർക്കാൻ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു.

സംഘം നടത്തിവരുന്ന പല ചിട്ടികളിലും മുടങ്ങിക്കിടക്കുന്നവയിൽ വരവും ചിലവും രേഖപ്പെടുത്തി കണക്ക് അവസാനിപ്പിക്കുന്ന ദിവസങ്ങളിൽ സംഘം പ്രസിഡന്റ് ജയകുമാറിന്റെ അക്കൗണ്ടിലേക്ക് പണം വരവുവെച്ചതായി രേഖകളുണ്ട്. ഇത്തരത്തിൽ ബോഗസ് എൻട്രി നടത്തുന്ന ചിട്ടി അക്കൗണ്ടുകൾക്ക് പലതിനും അഡ്രസ്സോ അപേക്ഷാ രേഖകളോ ജാമ്യ-കടപ്പത്ര വിവരങ്ങളോ സൂക്ഷിച്ചിട്ടില്ല.

ജയകുമാറിന്റെ ഭാര്യ അംബികാ ദേവിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴും സമാനമായ ക്രമക്കേടുകൾ കണ്ടെത്തി. മറ്റൊരു അംഗത്തിന്റെ അക്കൗണ്ട് വരവും ചെലവും രേഖപ്പെടുത്തി കണക്ക് അവസാനിപ്പിക്കവേ ഇയാളുടെ അക്കൗണ്ടിൽനിന്ന് അംബികാ ദേവിയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ഇത് ക്രമക്കേട് നടന്നുവെന്നതിന്റെ തെളിവാണ്.

ചിട്ടിപിടിച്ചവർ ആ തുക പൂർണമായും അടച്ചുതീർക്കാതിരുന്നിട്ടുപോലും അത്തരക്കാരുടെ യാതൊരു വിവരങ്ങളും ലഡ്ജറിലോ രേഖകളിലോ ഇല്ലെന്ന് കണ്ടെത്തയിട്ടുണ്ട്. ഇങ്ങനെ സുരേഷ് അണിയൂർ എന്നയാൾ 1,79,765 രൂപ അംബികാ ദേവിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ഇത് ചിട്ടിപിടിച്ച തുകയാണെന്ന് രേഖകളിൽനിന്ന് വ്യക്തമാണ്. എന്നാൽ, ഇയാൾ ഓഡിറ്റ് കാലയളവിൽ പിന്നീടൊരിക്കലും ചിട്ടിക്കുടിശ്ശിക അടച്ച് തീർത്തിട്ടില്ല. ഇയാളുടെ വിവരങ്ങൾ രേഖകളിലുമില്ല.

karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

15 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

20 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

40 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

53 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago