kerala

42 വാഹനങ്ങളുടെ അകമ്പടിയുള്ള മുഖ്യൻ ഇടതുപക്ഷത്തിന്റെ മുഖമല്ലെന്ന് സി പി ഐ

പത്തനംതിട്ട. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് പിറകെ സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. സി പി ഐയെ ഘടക കക്ഷിയായി പോലും കാണുന്നില്ല, സര്‍ക്കാരിന്റെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍ക്കുന്നു, കറുത്ത മാസ്‌കിനോട് ഉള്ള അസഹിഷ്ണുത ജനാധിപത്യമല്ല, എഐഎസ്എഫിനോട് ഫാസിസ്റ്റ് നിലപാടെടുക്കുന്നു, 42 വാഹനങ്ങളുടെ അകമ്പടിയുള്ള മുഖ്യൻ ഇടതുപക്ഷത്തിന്റെ മുഖമല്ല, പിണറായി വിജയന് ആർഭാടം കൂടി, പിണറായി സര്‍ക്കാര്‍ എന്ന ബ്രാൻഡിംഗ് ശരിയല്ല, തുടങ്ങി പിണറായിയേയും സി പി എമ്മിനെയും, സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അടിമുടി വിമർശിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമർശിക്കുന്നു. കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യമല്ല. സിപിഐയ്ക്ക് പലയിടത്തും ഘടകകക്ഷിയാണെന്ന പരിഗണന പോലും ലഭിക്കുന്നില്ല.

എഐഎസ്എഫിനോട് എസ്എഫ്‌ഐ ഫാസിസ്റ്റ് നിലപാടെടുക്കുന്നു – സംസ്ഥാന കമ്മിറ്റി അംഗം മല്ലപ്പള്ളി തോമസ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമർശിക്കുന്നു. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമോനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയനാണ് ഇന്നുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രിക്ക് എതിരെ സമ്മേളന പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

10 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

10 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

35 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

44 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago