മലപ്പുറം . പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ കൊടുത്ത അച്ഛന് കോടതിയുടെ പിഴ കേട്ട് ഞെട്ടി. മകന് കാർ ഓടിക്കാൻ കൊടുത്ത അച്ഛന് കോടതി പിഴയടിച്ചത് 30,250 രൂപ. മലപ്പുറത്താണ് സംഭവം നടന്നത്. പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴ ശിക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 24- നു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.
വിമാനത്താവള റോഡില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്ലാസ ജങ്ഷനില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുതിച്ചെത്തുന്ന കാര്‍ പോലീസിന്റെ മുന്നിലെത്തുന്നത്. കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലൈസന്‍സില്ലാത്ത കുട്ടിയാണ് കാര്‍ ഓടിക്കുന്നതെന്ന് പോലീസ് തിരിച്ചറിയുന്നത്. ഷാഹിന്റെ പതിനേഴുകാരനായ മകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
കാര്‍ തടഞ്ഞുനിര്‍ത്തിയ എസ്.ഐ. അബ്ദുള്‍നാസര്‍ പട്ടര്‍ക്കടവന്‍ ആര്.സി. ഉടമയായ ഷാഹിന്റെ പേരില്‍ കേസെടുക്കുകയാണ് ഉണ്ടായത്. പിതാവായ ഷാഹിന്‍ പിഴയൊടുക്കി കേസില്‍ നിന്നൊഴിവായിരിക്കുകയാണ്.
പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…
അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…
കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…
തിരുവനന്തപുരം: പട്ടാപകൽ മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…
കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…