kerala

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ആരോ​ഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ തീരുമാന പ്രകാരമാണ് മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കിയത്.

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോ​ഗലക്ഷണങ്ങളോടെയെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കാക്കകളിലും മറ്റ് പക്ഷികളിലുമുണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃ​ഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോ​ഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്.

നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോ​ഗിക്കുക. രോ​ഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോ​ഗലക്ഷണങ്ങളും ആരോ​ഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ആരോ​ഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്.

Karma News Network

Recent Posts

അനാഥാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി, കുഴൽനാടന്റെ മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി…

18 mins ago

കൊല്ലങ്കോട് എക്സൈസിന്റെ സിപിരിറ്റ് വേട്ട, മണ്ണിനടിയിൽ 9 കന്നാസുകളിലായി കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

പാലക്കാട്: കൊല്ലങ്കോട് എക്സൈസിന്‍റെ സ്പിരിറ്റ് വേട്ടയിൽ പിടിച്ചെടുത്തത് 270 ലിറ്റർ സ്പിരിറ്റ് . ചെമ്മണാംപതി എ -വൺ ക്വാറിയുടെ സമീപം…

28 mins ago

യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി കെട്ടിടത്തിന് താഴേക്ക് കിടന്ന് യുവതി, ജീവൻ പണയപ്പെടുത്തി റീൽസ്

ജീവൻ പണയപ്പെടുത്തി റീൽസെടുത്ത കപ്പിൾസിന് പൂരത്തെറി. ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് യുവ തലമുറ. അത്തരമൊരു…

53 mins ago

താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു, ആക്രമിച്ചത് സുഹൃത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. …

1 hour ago

സ്വിഗ്ഗിയിൽ ലൈം സോഡ ഓർഡർ ചെയ്തു, എത്തിയത് കാലിക്കുപ്പി

ഓൺലൈനിൽ ഭക്ഷണം വാകുകയും അബദ്ധം പറ്റുകയും ചെയ്യ്യുന്ന നിരവധി വാർത്തകളാണ് ഈയിടെയായി പുറത്തു വരുന്നത്. അത്തരത്തിൽ സ്വിഗ്ഗിക്ക് പറ്റിയ ഒരു…

2 hours ago

വീട്ടിലിരുത്താൻ അറിയാം, കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാറെ ഭീഷണിപ്പെടുത്തി സിപിഐ ലോക്കൽ സെക്രട്ടറി

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാറെ സിപിഐ ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസിനെതിരെയാണ് ഉദ്യോ​ഗസ്ഥന്റെ…

2 hours ago