world

6 ഭാര്യമാരുടെ ഒരിഷ്ടവും കുറക്കാൻ പറ്റുന്നില്ല, ഒന്നിച്ച് ഒരു കിടക്കയിൽ തന്നെ കിടക്കണം, 81 ലക്ഷം പൊടിച്ച് യുവാവ്

ഒരു കല്യാണം കഴിച്ചിട്ട് തന്നെ ജീവിക്കുന്നത് തന്നെ കഷ്ട്ടമായിരിക്കെ ആറ് വിവാഹം കഴിച്ച യുവാവിന് ആറ് പേരോടും ഒരു മിച്ച് ഒരേ കട്ടിലിൽ ഉറങ്ങണമെന്നു വല്ലാത്ത പൂതി. ആറ് ഭാര്യമാർക്കൊപ്പം ഇയാൾ അടിപൊളിയായാണ് ജീവിക്കുന്നത്. ആറ് ഭാര്യയമാരെയും യുവാവിന് ഒരുപോലെ ഇഷ്ടമാണ്. പക്ഷേ ആറ് ഭാര്യമാർക്കൊപ്പം എങ്ങനെയാണ് ഒരുമിച്ചുകിടക്കുക. അങ്ങനെ ആറ് ഭാര്യമാർക്കൊപ്പം കിടക്കാൻ ഇയാൾ ചെലവിട്ടത് ആവട്ടെ 81 ലക്ഷം രൂപയാണ്. സംഭവം ഇങ്ങനെയാണ്.

ബ്രസീലിയക്കാരനായ ആർതർ ചെയ്തിരുന്നതാണ് രസകരം. സാധാരണ കിടക്കയിൽ ആറ് ഭാര്യമാർക്കൊപ്പം കിടക്കുക എന്നത് സാധ്യമായ കാര്യമല്ല. എല്ലാവരേയും വേറെ റൂമിലാക്കാൻ ഇയാൾക്ക് ഇഷ്ടവുമല്ല. ഒടടുവിൽ അയാൾ 81 ലക്ഷം ചെലവിട്ട് 20 അടി കിടക്ക ഉണ്ടാക്കുകയായിരുന്നു. ഇത്ര വലിയ കിടക്ക എന്തായാലും ഉണ്ടാവില്ല. അതുകൊണ്ടാണ് അങ്ങനൊരു കിടക്ക പണിയിച്ചത്. 15 മാസവും 12 പേരടങ്ങുന്ന സംഘവും 950 സ്‌ക്രൂകളും ഉപയോഗിച്ചാണ് ഈ ഭീമൻ കിടക്ക നിർമ്മിച്ചിരിക്കുന്നത്.

കിടക്കയുടെ ആശയം ഉടലെടുക്കാൻ സ്ഥലത്തിന്റ പരിമിതി മൂലമാണെന്നാണ് ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ള ആർതർ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞിട്ടുള്ളത്. ‘പല തവണ എനിക്ക് സോഫയും എന്റെ പക്കലുള്ള ഡബിൾ ബെഡും പങ്കിടേണ്ടി വന്നു, എന്റെ ഭാര്യമാർക്ക് ഇടമൊരുക്കാൻ തറയിൽ പോലും ഉറങ്ങേണ്ടി വന്നിട്ടുണ്ട്. എന്റെ ബന്ധത്തിൽ ഉടനീളം എനിക്കും എന്റെ ഭാര്യമാർക്കും ജീവിതം എളുപ്പമാക്കുന്നതിനുള്ള പ്രോജക്റ്റുകൾ ഞാൻ സൃഷ്ടിക്കുകയാണ്’ ആർതർ പറഞ്ഞിരിക്കുന്നു.

ആർതർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ 20 അടി കിടക്കയുടെ ഫോട്ടോകൾ പങ്കിട്ടിരിക്കുകയാണ്. ‘കുറച്ച് മാസത്തെ ബന്ധത്തിലെ അനുഭവങ്ങൾക്ക് ശേഷം, പലർക്കും അസാധ്യമായത് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചു. ലോകത്തിലെ ഏറ്റവും വലിയ കിടക്ക സൃഷ്ടിച്ചു!’ ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ കിടക്കയിലാണ് അതറിന്റെ ജീവിതം. ആർതറും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലുവാനയും 2021-ൽ ആണ് ഒരുമിച്ച് ജീവിതം ആരംഭിക്കുന്നത്. മറ്റ് സ്ത്രീകളുമായുള്ള വിവാഹങ്ങൾ ഒരു കത്തോലിക്കാ പള്ളിയിൽ വെച്ചാണ് ഔപചാരികമായി നടക്കുന്നത്. എന്നിരുന്നാലും, രാജ്യത്ത് ബഹുഭാര്യത്വം നിയമവിരുദ്ധമാണ്.

ആർതറിന് ഒമ്പത് ഭാര്യമാരാണ് ആദ്യം ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ആതർ അവരിൽ നാല് പേരെ വിവാഹമോചനം ചെയ്യുകയായിരുന്നു. 51 കാരിയായ ഒലിൻഡ മരിയയെ അദ്ദേഹം അടുത്തിടെ വിവാഹം കഴിച്ചു. ലുവാന കസാക്കി (27), എമെല്ലി സൗസ (21), വാൽക്വേറിയ സാന്റോസ് (24), ഒലിൻഡ മരിയ (51), ഡാമിയാന (23), അമാൻഡ ആൽബുകെർക് (28) എന്നിവരെ അദ്ദേഹം ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത്. തന്റെ എല്ലാ ഭാര്യമാരിലും തനിക്ക് കുഞ്ഞുണ്ടാവണമെന്ന് ആർതർ ഇതിനിടെ പറഞ്ഞിരുന്നു.

Karma News Network

Recent Posts

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 min ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

17 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

35 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago