entertainment

പാന്റ് ഊരിമാറ്റി അടിവസ്ത്രം കാണിക്കാന്‍ പ്രിയങ്ക ചോപ്രയോട് സംവിധായകന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി താരം

ഇന്ത്യക്കകത്തും പുറത്തും നിരവധി ആരാധകരുള്ള സൂപ്പര്‍ താരമെന്ന നിലയിൽ പ്രിയങ്ക ചോപ്രയുടെ പേര് ഇന്നും മുന്നിൽ തന്നെ. ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തി നില്‍ക്കുന്ന പ്രിയങ്കയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഗ്ലോബല്‍ ഐക്കണ്‍ എന്ന പട്ടം പ്രിയങ്ക ഇതിനകം നേടിയിരിക്കുകയാണ്.

വിജയ് നായകനായി അഭിനയിച്ച തമിഴന്‍ (2001) എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. അനില്‍ ശര്‍മ്മ സംവിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ് എ സ്‌പൈ (2003) ആണ് പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം.

അതെ വര്‍ഷത്തില്‍ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രത്തിലൂടെ പ്രിയങ്ക ചോപ്ര ശ്രദ്ധേയയായി. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് പ്രിയങ്ക ചോപ്രക്ക് സ്വന്തമാവുകയായിരുന്നു. നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുകയാണെങ്കിലും തനിയ്ക്കും സിനിമ മേഖലയില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പ്രിയങ്ക.

ഒരു ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കവെ സംവിധായകന്‍ തന്നോട് പാന്റ് മാറ്റി അടിവസ്ത്രം ഒന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയിട്ടുള്ളത്. നായകനും നായികയും തമ്മിലുള്ള ഇന്റിമേറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. തന്റെ സ്റ്റൈലിഷിനോട് പോലും സംവിധായകന്‍ ഇതിനെ പറ്റി സംസാരിച്ചെന്നും പ്രിയങ്ക പറഞ്ഞിരിക്കുന്നു.

സംവിധായകനോട് പ്രിയങ്ക ഇക്കാര്യം ചോദിച്ചപ്പോൾ എന്തുവന്നാലും അടിവസ്ത്രം കാണിച്ചേ തീരൂ എന്നാണ് പറഞ്ഞത്. ഇതോടെ താന്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറി. അതേ സംവിധായകന്‍ തന്റെ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തി മോശമായി പെരുമാറിയെന്നും അയാളുടെ സംസാരവും പെരുമാറ്റവും തന്നെ വല്ലാതെ ചൊടിപ്പിച്ചെന്നും പ്രിയങ്ക വ്യക്തമാക്കുന്നുണ്ട്. നടന്‍ സല്‍മാന്‍ ഖാനാണ് തന്നെ അന്ന് രക്ഷിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. ‘അണ്‍ഫിനിഷ്’ എന്ന തന്റെ പുസ്തകത്തിലൂടെയാണ് പ്രിയങ്ക സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതകളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

6 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

38 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

55 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago