kerala

ചിന്തയുടെ ‘ഡോക്കിട്ടറേറ്റ്,’ പരാതി ഉണ്ടായാൽ തെറിക്കും

തിരുവനന്തപുരം. യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് വലിയ വിവാദങ്ങളിലേക്ക്. പ്രബന്ധം സമർപ്പിച്ച ചിന്ത മുതൽ വിസി വരെ സംഭവത്തിൽ കുറ്റക്കാർ ആണെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. പ്രബന്ധം മറിച്ചു പോലും നോക്കാതെ ഡോക്ടറേറ്റ് നൽകിയോ? എന്ന ചോദ്യമാണ് വിദഗ്ദ്ധർക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളും ചോദിക്കുന്നത്. പരാതി ഉയർന്നാൽ ചിന്ത ജെറോമിൻ്റെ ഡോക്ടറേറ്റ് തന്നെ തിരിച്ചെടുത്തേക്കും എന്നറിപ്പോർട്ടുകളും പുറത്ത് വരുകയാണ്.

ഒരു എൽപി വിദ്യാർത്ഥിക്ക് പോലും അറിയാവുന്ന കാര്യം പോലും തെറ്റായി പറഞ്ഞിരിക്കുന്ന പ്രബന്ധത്തിന്ചിന്തയ്ക്ക് എങ്ങനെ ഡോക്ടറേറ്റ് കൊടുത്തെന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ഗെെഡായവരും ഡോക്ടറേറ്റ് നൽകയവരുമൊക്കെ കുറ്റക്കാരാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാറ്റുന്നത്. ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവിന്റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. എന്നാൽ ലോവർ പ്രെെമറി ക്ലാസുകളിൽ പഠിക്കുമ്പോൾ പോലും അറിയാവുന്ന ചെറിയ കാര്യത്തെ ഇത്രത്തോളം വലിയ പ്രോജക്ടിൽ തെറ്റായി ചേർക്കുകയും അതിന് ഡോക്ടറേറ്റ് നൽകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റിയുടെ കെെവിട്ടുപോയ വിഷയമായി ഇത് മാറിയിരിക്കുകയാണ്.

ചിന്ത ജെറോം ഗവേഷണം പൂർത്തിയാക്കിയത് ഇംഗ്ളീഷ് സാഹിത്യത്തിലായിരുന്നു. കേരള യൂണിവേഴ്സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നുള്ളതായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. ഇക്കാര്യത്തിൽ എല്ലാം ചിന്തക്ക് ഡോക്റ്ററേറ്റ് നൽകുകയെന്ന മുൻവിധിയോടെയായിരുന്നു എല്ലാം.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രബന്ധമായിരുന്നു ചിന്തക്ക് ഡോക്ടറേറ്റ് നൽകിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശൻ്റെയും രജ്ഞിത്തിൻ്റെയും സിനിമകളെന്നും പ്രബന്ധത്തിൽ എടുത്തു പറഞ്ഞിരുന്നു. ഇതിനിടയിലാണ് ‘വാഴക്കുല’ എന്ന ചങ്ങമ്പുഴയുടെ കവിതയെപ്പറ്റി പ്രബന്ധത്തിൽ പരാമർശിച്ചിരിക്കുന്നത്. ഈ ഭാഗത്ത് ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നാണ് എഴുതിയിരിക്കുന്നതും. ചങ്ങമ്പുഴ എഴുതിയ വാഴക്കുലയെന്ന കവിതയെ വെെലോപ്പിള്ളിയുടേതാക്കിയാണ് ചിന്ത പ്രബന്ധത്തിൽ മാറ്റിയത്. ചിന്ത നൽകിയ വിശദീകരണത്തിൽ പോലും അത് ശ്രദ്ധയിൽ പെട്ടില്ലെന്നാണ് ചിന്ത തന്നെ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. അതിൽ നിന്ന് സ്വന്തം പ്രബന്ധം ചിന്ത പോലും ഒരു തവണ വായിച്ചിട്ടില്ലേ എന്ന ചോദ്യവും. വാഴക്കുല എഴുതിയത് ചങ്ങമ്പുഴ ആണെന്ന കാര്യം ചിന്തക്ക് അറിയില്ലേ? എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഗവേഷണ ഫലമായി ഒരു പ്രബന്ധം സമർപ്പിക്കുമ്പോൾ നടക്കേണ്ട പരിശോധന കളൊന്നും ചിന്തയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇവിടെ പ്രബന്ധം സമർപ്പിച്ച വിദ്യാർത്ഥി മുതൽ സർവ്വകലാശാലയുടെ അധിപനായ വിസി വരെ കുറ്റക്കാരനാണെ ന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നത് ഇതിനാലാണ്. വിദ്യാർത്ഥി, പ്രബന്ധത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഗെെഡുമാർ, യൂണിവേഴ്സിറ്റി, പ്രബന്ധ വിധികർത്താവ്, വെെസ് ചാൻസലർ എന്നിവരെയെല്ലാം ഈ വിഷയം ഗുരുതരമായി ബാധിക്കും. ഗവേഷണം പോലെ ഇത്രയും പ്രധാനമായ ഒരു വിഷയത്തിൽ സമർപ്പിച്ച പ്രബന്ധത്തെ ആരും മറിച്ചുപോലും നോക്കിയിട്ടില്ലെന്ന വസ്തുതയാണ് ഈ ഗുരുതരമായ തെറ്റിലൂടെ തെളിച്ചിരിക്കുന്നത്.

 

 

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

20 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

27 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

52 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago