national

എഞ്ചിനിൽ തീപടർന്നു, വിമാനം തിരിച്ചിറക്കി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡൽഹി : പറന്ന് 15 മിനിറ്റിനുള്ളിൽ എഞ്ചിനിൽ തീപടർന്നതിന് പിന്നാലെ ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനം അടിയന്തരമായി തിരിച്ചിറക്കി.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിൽ 130 യാത്രക്കാരുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ തന്നെ എഞ്ചിനിൽ തീപിടിച്ചു. തുടർന്ന്, യാത്രക്കാർക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.

സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ആർക്കും പരിക്കുകളില്ല. അതേസമയം, അബുദാബി – കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു.

സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. കൂടാതെ എക്‌സിറ്റ് ഡോറുകൾ തുറന്ന രണ്ടുപേരെയും തടഞ്ഞു. സംഭവത്തിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

karma News Network

Recent Posts

ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ജീവനൊടുക്കിയ സംഭവം, ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി

തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ…

5 hours ago

പാലക്കാട് ഇക്കുറി ചരിത്രമെഴുതും, താമര വിരിയും, ശോഭ നിയമസഭയിലേക്ക്, പ്രഖ്യാപനം ഉടൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേടിയത് വമ്പിച്ച മുന്നേറ്റമാണ്. തൃശ്ശൂര്‍ ലോക്സഭാ സീറ്റ് ജയിച്ചു എന്ന് മാത്രമല്ല തിരുവനന്തപുരത്തും, ആറ്റിങ്ങലും,…

6 hours ago

കേന്ദ്ര ബജറ്റ്, മൽസ്യ പദ്ധതി അവതരിപ്പിച്ച് ആനന്ദബോസ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച…

6 hours ago

അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെ കൊലപ്പെടുത്തി

അടൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെയും കൊലപ്പെടുത്തി. അടൂർ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ…

7 hours ago

പുതിയ ക്രിമിനൽ നിയമം,രാജ്യത്ത് കലാപ നീക്കം, വെള്ളക്കാരന്‌ സിന്ദാബാദ് വിളി!

മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷുകാരൻരെ ക്രിമിനൽ നിയമം ചവറ്റുകുട്ടയിൽ എറിയുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ കലാപാഹ്വാനവുമായി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ.…

7 hours ago

അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാർ, കണ്ണൂരിലെ വാർത്തകൾ ചെങ്കൊടിക്ക് അപമാനം, ബിനോയ് വിശ്വം

തിരുവനന്തപുരം: അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

8 hours ago