national

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർ മമതയെ വിറപ്പിച്ച കർഷക പുത്രൻ

മമതയോട് കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. കര്‍ഷകന്റെ മകന്‍ എന്ന – ‘കിസാന്‍ പുത്ര’ എന്നാണ് ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചിരുന്നത്.

കാര്‍ഷിക നിയമ ഭേദഗതിയും അതിനുപിന്നാലെ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭവും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പ്രബല വോട്ട് ബാങ്കായ ഹിന്ദുജാട്ട് സമുദായത്തെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്ന കണക്കുകൂട്ടലുകള്‍ തകർത്തെറിഞ്ഞു ജാട്ട് വിഭാഗക്കാരനും തീർത്തും മോദി അനുഭാവിയുമായ ജഗ്ദീപ് ധന്‍കറിനെ ബിജെപി ഉപരാഷ്ട്രപതിയുടെ പരമോന്നത കസേരയിൽ എത്തിച്ചിരിക്കുകയാണ് എന്നു വേണം പറയാൻ.

രാജസ്ഥാനിലെ കിതാന്‍ എന്ന ചെറുഗ്രാമത്തില്‍ 1958 മെയ് 18 ൽ ഗോകുല്‍ ചന്ദ് – കേസരി ദേവി ദമ്പതികളുടെ മകനായി ജനിച്ച ജഗ്ദീപ് ചിറ്റോര്‍ഗഢിലെ സൈനിക സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് തുടർന്ന് ബിഎസ്‌സി ഫിസിക്‌സ്, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തുടർന്നദ്ദേഹം അഭിഭാഷകനായിരുന്നു. ജനതാദളിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ജഗ്ദീപ്, പിന്നീട് കോണ്‍ഗ്രസ് വഴി ബിജെപിയിലെത്തി.1989ല്‍ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് വിജയം. കോണ്‍ഗ്രസ് കോട്ടയായിരുന്ന ജുന്‍ജുനില്‍നിന്ന് ജനതാദള്‍ ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയ അദ്ദേഹം,1990ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്റിറികാര്യ മന്ത്രിയായിരുന്നു.

1993ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിഷന്‍ഗഢില്‍നിന്ന് വിജയിച്ച് എംഎല്‍എ ആയി. 2003ല്‍ ബിജെപിയിലെത്തിയ ജഗ്ദീപ് ബിജെപിയുടെ സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പു കാര്യങ്ങളില്‍ പ്രധാനസ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു. 2019ല്‍ കേസരീനാഥ് ത്രിപാഠിയുടെ പിന്‍ഗാമിയായാണ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണര്‍സ്ഥാനത്തെത്തുന്നത്.

ഗവര്‍ണര്‍ ആയതിൽ പിന്നെ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ധന്‍കർ രാജ്യത്താകെ ശ്രദ്ധ നേടുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പൊതു വേദികളിലും മമതക്കെതിരെ മമതയുടെ തെറ്റായ ചെയ്തികൾക്കെതിരെ ധന്‍കർ കണ്ണുമടച്ച് നിലപാടുകൾ എടുത്തു. സര്‍ക്കാര്‍ നിയമനങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ക്രമസമാധാനം തുടങ്ങിയ കാര്യങ്ങളിൽ ഒന്നിനു പുറകേ ഒന്നായി ധന്‍കർ ദീദിക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തു. മമതയെ ടാഗ് ചെയ്തുകൊണ്ടുള്ള ധന്‍കറിന്റെ ട്വീറ്റുകള്‍ ദേശീയ ശ്രദ്ധ തന്നെ നേടിയിരുന്നു. ഒടുവില്‍ ‘പൊറുതിമുട്ടിയ’ മമത ധന്‍കറിനെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതിവിശേഷം വരെ ഉണ്ടായി.

ധന്‍കര്‍ ബിജെപി ഏജന്റാണെന്നും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഫെഡറല്‍ സംവിധാനം തകര്‍ക്കാനും നരേന്ദ്ര മോദി പറഞ്ഞയച്ചതാണെന്നും വരെ പറഞ്ഞ മമത പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാതെ മാറി നിൽക്കുന്നതാണ് രാജ്യം പിന്നീട് കണ്ടത്. ബംഗാളില്‍ ദീദിയെ വെള്ളം കുടിപ്പിച്ച മോദിയുടെ വിശ്വസ്തന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബിജെപി ലക്ഷ്യം വയ്ക്കുന്നത് വരുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് കൂടിയാണെന്നതാണ് യാഥാർഥ്യം. ദീദിയോട് കലഹിച്ച അതേ വീര്യത്തോടെ ധന്‍കര്‍ രാജ്യസഭ അധ്യക്ഷ സ്ഥാനത്തെത്തിയിരിക്കെ, പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ബിജെപിക്ക് ഇനി ധന്‍കര്‍ മാത്രം മതിയെന്നതും ഒരു സത്യം.

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

5 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

20 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

35 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago