kerala

ബഫർ സോൺ വിഷയത്തിൽ ​ഗവർണർ ഇടപെടും

തിരുവന്തപുരം. ബഫർ സോൺ വിഷയത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടും. ബഫർ സോൺ വിഷയത്തിൽ പരാതി വന്നാൽ ഉറപ്പായും താൻ പരിശോധിക്കുമെന്ന് ​ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്. നിലവിൽ കർഷകരുടെ നിവേദനമൊന്നും ലഭിച്ചില്ല. വിഷയത്തിൽ നിയമ ലംഘനം ഉണ്ടായാൽ ഉറപ്പായും പരിശോധിക്കും – ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറയുകയുണ്ടായി.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളിലെ രാഷ്‌ട്രീയ നിയമനങ്ങളിലും സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളിലും സർക്കാരുമായി തുറന്ന പോരിലേർപ്പെട്ട ഗവർണർക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്ന് ഇതിനകം ലഭിച്ചത്. ഇതിന് പിറകെയാണ് സംസ്ഥാനത്ത് വലിയ പ്രതിഷേധമുയർന്നുകൊണ്ടിരിക്കുന്ന ബഫർസോൺ വിഷയത്തിലും ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, ബഫർ സോൺ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ചൊവ്വാഴ്ച നടക്കുന്നുണ്ട്.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും നടക്കുന്നുണ്ട്. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടുന്നതിനെ കുറിച്ചാണ് മുഖ്യ ചർച്ച. ഇടുക്കി ജില്ലയിൽ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. വന അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവേ നമ്പരുകൾ എന്നാണ് പരിശോധിക്കുന്നത്..

 

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

1 min ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

16 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

22 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

54 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago