kerala

നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി. നടൻ ശ്രീനാഥ് ഭാസി ഓൺലൈൻ അവതാരകയെ അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നതിനെ തുടർന്നാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ അപമാനിച്ചെന്നാണ് ഓൺലൈൻ അവതാരക പരാതി നൽകിയിരുന്നത്. സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതായും, അതിനാൽ പരാതി പിൻവലിക്കുകയാണെന്നും അഭിഭാഷകൻ അറിയിക്കുകയാണ് ഉണ്ടായത്. പരാതി പിൻവലിക്കുകയാണെന്നു കാട്ടി കോടതിക്ക് നൽകാനുള്ള ഹർജിയിൽ പരാതിക്കാരിയായ മാധ്യമപ്രവർത്തക ഒപ്പിട്ടു നൽകുകയും ചെയ്തിരുന്നു.

ശ്രീനാഥ് ഭാസി പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് പരാതിക്കാരി അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയെന്നും അഭിഭാഷകൻ അറിയിച്ചു.

ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി കഴിഞ്ഞ 21ന് നടന്ന അഭിമുഖത്തിനിടെ നടൻ അവതാരകക്കും സഹപ്രവർത്തകർക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി ഉണ്ടായത്. എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇത് സംബന്ധിച്ച് കേസ് എടുക്കുകയും ഉണ്ടായി. സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് സിനിമാ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി തുടർന്ന് സംസാരിക്കുകയും ഉണ്ടായി.

പരാതിക്കാരിയോട് നേരിട്ടു സംസാരിക്കാനും ക്ഷമാപണം നടത്താനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നൽകിയതിനെ തുടർന്നാണ് യുവതി പരാതി പിൻവലിക്കാൻ തീരുമാനിക്കുന്നത്. ഇതിനിടെ ഇത്തരത്തിൽ അഭിമുഖം എടുക്കുന്നവരെ തുടർച്ചയായി നടൻ അപമാനിച്ചിട്ടുള്ളതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഇതിനു പിന്നാലെ, അഭിമുഖ സമയത്ത് നടൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയാനായി പൊലീസ് നടന്റെ മുടിയും നഖവും ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നതുമാണ്. ലഹരി ഉപയോഗം ഉള്ളതായി ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവം ഒതുക്കി തീർക്കാൻ നീക്കം നടന്നിരിക്കുന്നത്. അതേസമയം,അവതാരക പരാതി പിൻവലിച്ചാലും പൊലീസ് നടനെതിരെ ചുമത്തിയ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് നിയമ വിദഗ്ധർ പറഞ്ഞിരിക്കുന്നത്.

Karma News Network

Recent Posts

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

14 mins ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

1 hour ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

2 hours ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

2 hours ago

മാവേലിക്കരയിൽ 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് രഹസ്യമൊഴി, നാലുപേർ അറസ്റ്റിൽ

മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…

2 hours ago

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

3 hours ago