കൊച്ചി. കെടിയുവിലെ താത്ക്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. സിസ തോമസിന് ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് തള്ളി. ഇതോടെ, താത്കാലിക വി.സിയായി സിസ തോമസിന് തുടരാൻ വഴിയൊരുങ്ങി.
ഹര്‍ജി തള്ളിക്കൊണ്ട് ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്നാണ് ഹൈകോടതി പറഞ്ഞത്. വിസിയായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരും നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാകില്ല – കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സിസ തോമസിന് മതിയായ യോഗ്യതയുണ്ട്. യു.ജി.സി. മാനദണ്ഡ പ്രകാരം മാത്രമേ നിയമനം നടത്താനാകൂവെന്നും കോടതി പറഞ്ഞു. യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കോടതി ചൂണ്ടികാട്ടുക യുണ്ടായി. ഉദ്യോഗസ്ഥര്‍ക്ക് വി.സിയാകാന്‍ സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേര് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…