national

82 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചത് വാങ്ങാൻ പോയ ഇന്ത്യക്കാരന്‍ ജയിലിലായി

ന്യൂഡല്‍ഹി . 75കാരനായ ആളുടെ ജീവിതം ലോട്ടറിയടിച്ച ശേഷം ജയിലിലായ കഥയാണിത്. വൃദ്ധന്‍ ഇപ്പോള്‍ ജയിലിലാണ്. മയക്കുമരുന്ന് കടത്തിയതിനാണ് അറസ്റ്റിലായിരിക്കുന്നത്. ഈ പാവം ലോട്ടറിയടിച്ചതിന്റെ പണം കൈപ്പറ്റാന്‍ പോയതാണ്. കഴിഞ്ഞ 70 ദിവസമായി ഇയാള്‍ തലോജ ജയിലിൽ കഴിയുകയാണ്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 37 കോടിയുടെ മൂല്യമുള്ള മയക്കുമരുന്നുമായിട്ടാണ് ഇയാൾ പിടിലാവുന്നത്. എന്നാല്‍ ഇയാള്‍ യഥാര്‍ത്ഥത്തില്‍ ചതിക്കപ്പെട്ടതാനെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ കേസ് തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് അവസ്ഥ.

താന്‍ നിരപരാധിയാണെന്നും, കുടുക്കിയതാണെന്നും ഡിഎസ് ദുബെ എന്ന ഈ വയോധികന്‍ പറയുന്നു. 250 ഗ്രാമില്‍ അധികം ഹെറോയിന്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്താല്‍, അത് ഇരുപത് വര്‍ഷത്തെ തടവിന് വരെ വഴിയൊരുക്കും. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍ ഇയാള്‍ വീണുപോയിരി ക്കുന്നു എന്ന് വേണം പറയാൻ. തനിക്ക് വന്ന ഒരു ഇമെയിലിന് യെസ് പറഞ്ഞതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഇയാള്‍ പറഞ്ഞിരിക്കുന്നത്.

ദുബെയ്ക്ക് 10.5 മില്യണ്‍ അഥവാ 82 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചുവെന്ന് കാണിച്ച് വയോധികന് ഇമെയില്‍ എത്തിയിരുന്നു. ദക്ഷിണ-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലേക്ക് വന്ന് പണത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് എത്തി. എന്നാല്‍ മടങ്ങുന്ന സമയത്ത് ഇയാള്‍ക്ക് അവർ ഒരു ബാഗ് നല്‍കി. അതാണ് ദുബെയെ കുടുക്കിയിരിക്കുന്നത്.

ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് അനാഥനായ ദുബെ ജീവിച്ചു വന്നത്. ഓണ്‍ലൈനില്‍ തൊഴില്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു ദുബെ. അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അയാൾ. ഇത് തട്ടിപ്പുകാര്‍ മുതലെടുക്കുകയായിരുന്നു. ഇമെയില്‍ പരിശോധിക്കുന്നതിനിടെയാണ് 10.5 മില്യണിന്റെ ഗ്രാന്‍ഡ് പ്രൈസ് ലോട്ടറിയില്‍ തനിക്ക് അടിച്ചെന്നായിരുന്നു മെയില്‍ കാണുന്നത്.

ഇത് തട്ടിപ്പാണെന്ന് കരുതി ദുബെ ആദ്യം അവഗണിച്ചു. എന്നാല്‍ ഇവര്‍ തുടര്‍ച്ചയായി ഇമെയില്‍ അയച്ചതോടെ ദുബെ അതില്‍ വീണുപോയി. ലോട്ടറി കമ്പനിയില്‍ നിന്നുള്ള പ്രതിനിധിയാണെന്ന് പറഞ്ഞാണ് ദുബെയെ ഒരാൾ ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ദുബെ ഈ പണം വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എഡ്വാര്‍ഡ് ഹിക്‌സ് എന്നയാളാണ് ഇയാളെ ബന്ധപ്പെടുന്നത്. തനിക്ക് അന്താരാഷ്ട്ര യാത്രയ്ക്ക് പണമില്ലെന്ന് പറഞ്ഞതോടെ, ഡോ ഹോള്‍മാന്‍ എന്ന തന്റെ സുഹൃത്ത് ഹൈദരാബാദ് – മുംബൈ – മലാവി വിമാന ടിക്കറ്റ് നല്‍കുമെന്നും അറിയിക്കുകയായിരുന്നു. മലാവിയില്‍ എത്തിയാല്‍ താമസ സൗകര്യവും ഉണ്ടായിരിക്കുമെന്നും അറിയിക്കുകയുണ്ടായി.

ഇത് അനുസരിച്ചാണ് ദുബെ മലാവിയില്‍ എത്തിയത്. അവിടെ വെച്ച് കണ്ടയാൾ ദുബെയില്‍ നിന്ന് കൈയ്യൊപ്പ് വാങ്ങി. ഇയാള്‍ പറഞ്ഞ രേഖകളിലായിരുന്നു ഒപ്പിട്ടത്. പണം ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നും ദുബെയോട് പറഞ്ഞു. മടങ്ങാന്‍ നേരത്താണ് ഇയാള്‍ക്ക് ഒരു ബാഗ് നല്‍കുന്നത്. ഇത് ഇന്ത്യയിലെ സുഹൃത്തിന് നല്‍കണമെന്നും പറഞ്ഞു. ആ ബാഗ് പക്ഷേ ദുബെ തുറന്നില്ല. 4.9 കിലോ ഹെറോയിനായിരുന്നു അതിൽ ഉണ്ടായിരുന്നത്.

ദുബെയെ തുടര്‍ന്ന് അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുടുക്കിയതാണെന്ന് മനസ്സിലായി. ഡിആര്‍ഐ രണ്ടുപേരെ സംഭവത്തില്‍ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ദുബെയെ ഇവര്‍ വിട്ടയച്ചിട്ടില്ല. പക്ഷേ തെളിവുകളെല്ലാം ദുബെക്കൊപ്പമാണ്. കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ശേഖരിക്കും. കോടതി ദുബെക്ക് ജാമ്യം അനുവദിച്ചിട്ടില്ല. ഉടനെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അയാൾ.

Karma News Network

Recent Posts

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

41 mins ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

1 hour ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

2 hours ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

2 hours ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

3 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

3 hours ago