topnews

ദ കേരള സ്‌റ്റോറി പ്രദർശനം, തിയേറ്ററുകളിൽ പ്രതിഷേധം, സുരക്ഷ ശക്തമാക്കി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദ കേരള സ്‌റ്റോറി പ്രദർശിപ്പിച്ച തിയേറ്ററുകളിൽ പ്രതിഷേധം. ഇന്ന് രാജ്യമെമ്പാടും പ്രദർശനം ആരംഭിച്ച ചിത്രത്തിനെതിരെ പല തീയറ്ററുകളിലും പ്രതിഷേധം നടക്കുകയാണ്. ദ കേരള സ്‌റ്റോറി പ്രദർശിപ്പിച്ച കോഴിക്കോട് ഷേണായ്സ് തിയേറ്ററിലാണ് പ്രതിഷേധം നടത്തിയത്. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ
പോലീസ് തടഞ്ഞു.

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ പ്രദർശനം ആരംഭിച്ചു. ഷേണായ്സ് തിയേറ്ററിൽ പോലീസ് സുരക്ഷയിലാണ് പ്രദർശനം നടക്കുന്നത്. നിലവിൽ കേരളസ്റ്റോറി പ്രദർശനം നടക്കുന്ന കോഴിക്കോട് ക്രൗൺ തിയേറ്ററിലേക്ക് എൻസിപിയുടെ യുവജനവിഭാഗം മാർച്ച്‌ നടക്കുകയാണ്. അതേസമയം ഏരീസ് പ്ലക്സ് തിയേറ്ററിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ചിത്തത്തിന്റെ പ്രദർശനത്തിനെതിരായ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. നേരത്തെ എറണാകുളം ലുലു പി വി ആർ-ൽ ദ കേരള സ്‌റ്റോറി സിനിമയുടെ റിലീസ് മാറ്റിയിരുന്നു. അവസാന നിമിഷം റിലീസ് ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

28 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

52 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago