കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം മാറി നിൽക്കുകയായിരുന്നു എന്നാണ് രാജേഷ് നൽകിയിരിക്കുന്ന മൊഴി. ഇതേ ആരോപണം വീട്ടുകാരും ഉന്നയിച്ചിരുന്നു. കഴിഞ്ഞ 14ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം രാജേഷിനെ കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ ജോലികഴിഞ്ഞിറങ്ങിയ എസ്.ഐ. കാറിൽ പോകുകയായിരുന്നു. മൊബൈൽ ഫോൺ ഓഫാക്കിയിരിക്കുന്നതിനാൽ ടവർ പിന്തുടർന്നുള്ള അന്വേഷണവും സാധ്യമായിരുന്നില്ല.
ചികിത്സയിലുള്ള അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റും ഇടയ്ക്ക് അവധി ആവശ്യമായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് ഏറെനാൾ അവധി ലഭിച്ചില്ല. വോട്ടെണ്ണലിനുശേഷം 15 ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് അപേക്ഷ നൽകിയിരുന്നു. അധികൃതർ അവധി അനുവദിച്ചില്ല. ഇതേത്തുടർന്ന് ദിവസങ്ങളായി ഇദ്ദേഹം മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികവിശദീകരണം തരാൻ അധികൃതർ തയ്യാറായിട്ടില്ല.
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…