kerala

എത്തിയത് ഒരു കോടി ലഭിച്ച ടിക്കറ്റ് മാത്രം, ബംപര്‍ കിട്ടിയ ഒന്നാം സമ്മാനക്കാരൻ ടിക്കറ്റ് ഹാജരാക്കിയെന്ന വാർത്തകൾ വ്യാജം?

തിരുവന്തപുരം. ക്രിസ്മസ് പുതുവത്സര ബംപര്‍ 16 കോടി ലഭിച്ച ഭാഗ്യശാലി ടിക്കറ്റുമായി ഭാഗ്യക്കുറി വകുപ്പിനെ സമീപിച്ചതായ വാർത്ത അടിസ്ഥാന രഹിതമെന്ന് ലോട്ടറിവകുപ്പ്. ഒന്നാം സമ്മാനക്കാരൻ ലോട്ടറി ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയെന്നും പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചുവെന്നുമുള്ള വാർത്തകൾ പാലക്കാട് ടിക്കറ്റ് വിൽപ്പന നടത്തിയ ഏജൻസിയിൽ നിന്നാണ് ആദ്യം പുറത്ത് വരുന്നത്.

ലോട്ടറി വകുപ്പ് ഓഫീസിൽ സാധാരണക്കാരനെപ്പോലെ വന്ന് ലോട്ടറി ടിക്കറ്റ് ഏൽപ്പിച്ച് ആരുമറിയാതെ തിരിച്ചു പോകുകയായിരുന്നു എന്നുള്ള വിവരങ്ങളും പുറത്ത് വരുകയായിരുന്നു. മലയാളത്തിലെ ഒട്ടു മിക്ക മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നതാണ്. എന്നാൽ തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിൽ ഒന്നാം സമ്മാനാർഹൻ എത്തിയിട്ടില്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഒന്നാം സമ്മാനം നേടിയ ടിക്കറ്റിൻ്റെ ഉടമയാരാണെന്ന് വിവരാവകാശ അപേക്ഷ നല്‍കിയാലും വിവരങ്ങള്‍ ലഭിക്കില്ലെന്നു കൂടി കഴിഞ്ഞ ദിവസം പ്രചരിച്ചതിനാൽ ദുരൂഹത ഉണ്ടായിട്ടുണ്ട്. പാലക്കാട് വിറ്റ എക്‌സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നുള്ള വിവരങ്ങൾ പുറത്തു വന്നതാണ്. മധുസൂധനന്‍ എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ഓണം ബംപർ വിജയി അനൂപിൻ്റെ അനുഭവങ്ങളാണ് ക്രിസ്മസ്- ന്യൂ ഇയർ വിജയിയെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ പ്രേരിപ്പിച്ചതെന്നാണ് ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാന തുകയാണ് ക്രിസ്മസ് പുതുവത്സര ബംപര്‍. കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കും. ക്രിസ്മസ് ന്യൂഇയര്‍ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 16 കോടിയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കുമെന്നായിരുന്നു അറിയിപ്പ്.

ക്രിസ്തുമസ് ബംപറിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ലോട്ടറി സമ്മാനത്തിന്റെ പകുതി മാത്രമാണ് ജേതാവിന്റെ കയ്യിലേക്ക് എത്തുക എന്നുള്ളതാണ് ശ്രദ്ധേയം. നികുതിയും കമ്മീഷനുമെല്ലാം അടച്ച് കഴിഞ്ഞാല്‍ 16 കോടിയുടെ സമ്മാനം നേടിയ ആള്‍ക്ക് സ്വന്തം നിലയ്ക്ക് ചിലവഴിക്കാവുന്ന തുകയായി അക്കൌണ്ടില്‍ ശേഷിക്കുക 8.40 കോടി രൂപ മാത്രമാണ്. ബാക്കി 7.60 കോടി രൂപ ഏജൻ്റിൻ്റെ കമ്മീഷനും നികുതിയും സെസ്സുമായി പോകും. പത്ത് ശതമാനം ആണ് ഏജൻ്റ് കമ്മീഷനായി നൽകേണ്ടി വരുക.

 

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

23 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

49 mins ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

1 hour ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago