crime

നഴ്സിനെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം, ഇലക്ട്രീഷൻ അറസ്റ്റിലായി

കൊച്ചി . തൃപ്പൂണിത്തുറയിലെ ആയുവേദ ആശുപത്രിയിൽ നഴ്‌സിനു നേരെ ബലാത്സംഗ ശ്രമം നടത്തിയ ഇലക്ട്രീഷന്‍ അറസ്റ്റിലായി. പെരുമ്പാവൂര്‍ അകനാട് കീഴില്ലം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ ശ്രീജിത്തിനെ(38)യാണ് ഹില്‍പാലസ് പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷന് സമീപമുള്ള ആയൂര്‍വേദ ആശുപത്രിയിലെ ഇലക്ട്രീഷനാണ് ശ്രീജിത്ത്. നഴ്‌സ് ഭക്ഷണ ശേഷം വിശ്രമിക്കുന്നതിനിടെ നഴ്‌സിംഗ് സ്റ്റേഷനിലെത്തിയ ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ റൂം പുറത്തു നിന്ന് പൂട്ടി നഴ്‌സിനു നേരെ അതിക്രമം കാട്ടുകയാണ് ഉണ്ടായത്. നഴ്‌സിങ് സ്റ്റേഷനില്‍ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് ശ്രീജിത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇയാളുടെ കൈയ്യില്‍ നിന്നും കുതറി മാറിയ നഴ്‌സ് ഓടി രക്ഷപെടുകയായിരുന്നു.

പുറം ലോകമറിയുമെന്നു മനസിലായ ശ്രീജിത്ത് തൊട്ടടുത്ത ദിവസം രാവിലെ ആശുപത്രിയിലെത്തി നഴ്‌സിനെ ഭീഷണിപ്പെടുത്തി. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന തോക്കിന്റെയും വാളിന്റെയും ചിത്രങ്ങള്‍ കാണിച്ച് അതൊക്കെ തന്റെ കാറിലുണ്ടെന്നും നടന്ന സംഭവങ്ങള്‍ പുറത്തറിയിച്ചാല്‍ അതൊക്കെ ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു ഭീക്ഷണി. സംഭവം നഴ്‌സ് ഭര്‍ത്താവിനോട് പറയുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയ ശ്രീജിത്തിനെ കുറുപ്പംപടിയിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാറും കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന എയര്‍ പിസ്റ്റളും വടിവാളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

15 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

27 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago