kerala

കേന്ദ്രം വിലക്കിയ പാഠഭാഗങ്ങൾ പിണറായി സർക്കാർ കേരളത്തിൽ പഠിപ്പിക്കാനൊരുങ്ങുന്നു

കേന്ദ്ര സർക്കാർ വിലക്കിയ പാഠ ഭാഗങ്ങൾ പന്ത്രണ്ടാം ക്ലാസിലെ പാഠ പുസ്തകങ്ങളിൽ പഠിപ്പിക്കാനൊരുങ്ങി പിണറായി സർക്കാർ. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പ്രത്യേക പുസ്തകമായി തയ്യാറാക്കിയാണ് കേരളത്തിലെ ഹയർസെക്കന്റി വിദ്യാർഥികൾക്ക് രാഷ്ട്രീയ പകയോടെ കേരളം സർക്കാർ എത്തിക്കുന്നത്. സപ്ലിമെന്ററി പുസ്തകം ഓഗസ്റ്റിൽ എത്തിക്കുവാൻ തയ്യാറെടുക്കുകയാണ് എസ് സി ആർ ടി എന്നാണു പുറത്ത് വന്നിട്ടുള്ള വിവരം.

പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ചരിത്രം, സോഷ്യോളജി, എന്നീ വിഷയങ്ങളിലാണ് കേന്ദ്രസർക്കാർ ചില ഭാഗങ്ങൾ പലതും ഒഴിവാക്കിയിരുന്നത്. പല പുസ്തകങ്ങളിലും വിവിധ പാഠഭാഗങ്ങളിലെ പാരഗ്രാഫും വരികളുമൊക്കെയാണു കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ, മുഗൾ ചരിത്രം, മൗലാന അബുൽകലാം ആസാദിനെക്കുറിച്ചുളള പാഠഭാഗങ്ങൾ, ഗോഡ്സെയെക്കുറിച്ചുള്ള പരാമർശം തുടങ്ങിയവ ഒഴിവാക്കിയവയിൽ ഉൾപ്പെടും.

പുസ്തകങ്ങളിൽ ഹിന്ദു മുസ്ലീം ഐക്യത്തെക്കുറിച്ചും. അതിൽ തീവ്രഹിന്ദുത്വ വാദികൾ പ്രകടിപ്പിച്ചിരുന്ന എതിർപ്പും പരാമർശിച്ച ഭാഗവും ഒഴിവാക്കിയിരുന്നു. എൻസിഇആർടി ഒഴിവാക്കിയ ഈ പാഠഭാഗങ്ങൾ കേരളം വീണ്ടും ഉൾപ്പെടുത്താൻ തയ്യാറായിട്ടിരിക്കുകയാണ്.

സയൻസ് വിഷങ്ങളിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾ സംസ്ഥാനം അംഗീകരിച്ചിരുന്നു. എന്നാൽ മാനവിക വിഷയങ്ങളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പാഠഭാഗങ്ങൾ ചേർക്കാൻ വീണ്ടും ചേർക്കാൻ കേരള സർക്കാർ തയ്യാറായിരിക്കുന്നത്.എൻസിആർടി യിൽ നിന്നും 44 പാഠപുസ്തകങ്ങൾക്ക് പകർപ്പവകാശം വാങ്ങി കേരളം അച്ചടിച്ച് സ്കൂളുകളിൽ ഉപയോഗിക്കുന്നുണ്ട്.

 

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

10 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

15 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

43 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

52 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago