kerala

ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന പിണറായി സര്‍ക്കാരിനെ അലക്കി, കുടഞ്ഞു ഹൈക്കോടതി

ഭൂമി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ നിഷ്‌ക്രിയം. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാലും സര്‍ക്കാര്‍ നോക്കുകുത്തി. ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ ശബ്ദമുയരാത്തത് ഭൂമാഫിയയ്ക്കും അനുകൂല സാഹചര്യം ഉണ്ടാക്കുന്നുവെന്ന് തറന്നടിച്ച് ഹൈകോടതി. സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ അക്കമിട്ടു നിരത്തി കോടതി.

വോട്ട് ബാങ്കിന്റെ ബലത്തില്‍ കൈയ്യേറ്റ ഭൂമിയ്ക്ക് പട്ടയം നേടുന്നതായി കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ ഭൂമിയിടപാടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിന് മുഖത്തേറ്റ അടിയാകു കയാണ് ഹൈക്കോടതി ഉത്തരവ്. കെ പി യോഹന്നാനും, ഹാരിസണ്‍ പ്ലാന്റേഷനും സമുദായ സംഘടനകളുമൊക്കെ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടെ കൈയ്യേറി. അതിന്റെ കൃത്യമായ വിവരങ്ങള്‍ ഉണ്ടായിട്ടും കൈയ്യേറ്റങ്ങള്‍ക്ക് കുടപിടിക്കുകയാണ് സര്‍ക്കാര്‍.

സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാനത്തെ ഭൂമി കയ്യേറ്റത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറുവാന്‍ പോലും അനുകൂല സാഹചര്യമാണുള്ളത്. മത സാമുദായിക സംഘടനകള്‍ വോട്ട് ബാങ്കിന്റെ ബലത്തില്‍ കൈയ്യേറ്റ ഭൂമിയ്ക്ക് പട്ടയം നേടുന്നതായും, നിയമവിരുദ്ധ ഭൂമിയിടപാടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. പല ഭൂമി ഇടപാടുകളും സംശയാസ്പദമാണ്. ഭൂമി കയ്യേറിയ ശേഷം പട്ടയം ഉണ്ടാക്കുന്നതാണ് കാണുന്നത്. സാമുദായിക സംഘടനകളും മറ്റും കൈയ്യേറിയ ഭൂമിക്ക് പട്ടയം നേടുന്നത് വോട്ട് ബാങ്കിന്റെ ബലത്തിലാണ്. മത – സാമുദായിക -സന്നദ്ധ സംഘടനകളുടെ സ്വത്ത് ഇടപാടുകള്‍ പരിശോധിക്കപ്പെടണം. ഇതിനായി ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും ജസ്റ്റിസ് പി.സോമരാജന്‍ ഉത്തരവിട്ടു.

കൈയ്യേറ്റങ്ങള്‍ക്കെതിരെ ശബ്ദമുയരാത്തത് ഭൂമാഫിയയ്ക്കും അനുകൂല അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധ ഭൂമിയിടപാടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കൈയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനമൊട്ടാകെ സര്‍വെ നടത്തി 6 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇതിനായി സമിതി രൂപീകരിക്കണം

വനം റവന്യൂ വകുപ്പുകളെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവിലുണ്ട്. കര്‍ദ്ദിനാള്‍ ഉള്‍പ്പെട്ട സഭാ ഭൂമി ഇടപാടിലെ അലക്‌സിയന്‍ ബ്രദേഴസ് ഭൂമി കൈമാറിയതില്‍ അന്വേഷണം വേണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയത് പാതിവെന്ത അന്വേഷണ റിപ്പോര്‍ട്ട് ആണെന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.

ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍. പാവപ്പെട്ടവന്‍ ഒരുതുണ്ട് ഭൂമിക്ക് പട്ടയം കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നു. എന്നാല്‍ ഭൂ മാഫിയകള്‍ക്ക് കുടപിടിച്ച് ഭൂമികള്‍ തീറെഴുതി കൊടുക്കുകയാണ്. ഭൂമാഫിയകള്‍ക്ക് സര്‍ക്കാര്‍ ഭൂമികള്‍ തീറെഴുതി കൊടുക്കുമ്പോള്‍ പാവപ്പെടട്വന്‍ കടത്തിണ്ണയിലാണ് കിടക്കുന്നത്. ഹാരിസണ്‍ പ്ലേന്റേഷനൊക്കെ ഏക്കറ് കണക്കിന് ഭൂമി കിട്ിയത് എങ്ങനെയാണ്. യോഹന്നാന്‍ കൈവശപ്പെടുത്തി യിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണ്. ഇതൊക്കെ തിരിച്ച് പിടിക്കാന്‍ ഒരു നടപടിയും ഉണ്ടാവുന്നില്ല.

കുത്തക മുതലാളിമാര്‍ക്ക് ഒരു പേപ്പറും കാണിക്കാതെ തന്നെ കേരളത്തിന്റെ ഭൂമി എഴുതി കൊടുക്കുകയാണ്. ഇതിന്റെ മറവില്‍ കോടികളാണ് സര്‍ക്കാര്‍ വെട്ടിക്കുന്നത്. തീര്‍ന്നില്ല,സമുദായ സംഘടനകള്‍ക്കും ഭൂമി കൈയ്യേറാം, അതിനും സര്‍ക്കാര്‍ കണ്ണടക്കും. ഇത്തരത്തില്‍ എത്ര ഏക്കറുകളാണ് സമുദായ സംഘടനകള്‍ കൈയ്യേറി ഇരിക്കുന്നത്.

വോട്ട് ബാങ്കിന് വേണ്ടി ഇതിനെല്ലാം കണ്ണടച്ച് കൊടുത്ത്, ഒരു തുണ്ട് ഭൂമിയില്ലാത്തവരെ പച്ചയ്ക്ക് വഞ്ചിക്കുകയാണ് സര്‍ക്കാര്‍. പാവപ്പെട്ടവൻ അന്തിയുറങ്ങുന്ന മണ്ണില്‍ നിന്നും അവരെ കുടിയിറക്കി, ഭൂ മാഫിയകള്‍ക്ക് തീറെഴുതി കൊടുക്കുന്നു. ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

 

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago