topnews

13 കാരിയെ പീഡിപ്പിച്ച കേസ്, പ്രതിയുടെ ഫോണിൽ നിന്നും 19 പെൺകുട്ടികളുടെ ചിത്രം പോലീസ് കണ്ടെത്തി

പത്തനംതിട്ട. 13 കാരിയെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല കുന്നന്താനം സ്വദേശി ജിബിന്‍ ജോണിയാണ് പോലീസ് പിടിയിലായത്. അസുഖബാധിതയായിരുന്ന പെണ്‍കുട്ടി മരിച്ചതിന് ശേഷം നടത്തിയ മൃതദേഹ പരിശോധനയിലാണ് പിഡനവിവരം പുറത്ത് വന്നത്. അതേസമയം പീഡനക്കേസില്‍ മുമ്പ് കുമളി സ്വദേശിയെ പോലീസ് പിടിച്ചിരുന്നു.

കുമളി സ്വദേശിയായ വിഷ്ണുവാണ് പോലീസ് പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പ് കുട്ടി മെനിഞ്ചൈറ്റിസ് ബാധിച്ച് ചികിത്സയില്‍ ഇരിക്കെയാണ് തിരുവല്ലയിലെ ആശുപത്രിയില്‍ മരിച്ചത്. അതേസമയം മരണ ശേഷം മൃതദേഹം പരിശോധിച്ചപ്പോഴാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി വ്യക്തമായത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പോലീസ് പിടിയിലായത്.

അതേസമയം പ്രതി ജിബിന്റെ ഫോണില്‍ നിന്നും 19 പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പോലീസ് കണ്ടെത്തി എന്നാണ് വിവരം. ഇയാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഒപ്പം നിരന്തരമായി പിഡിപ്പിച്ചുവെന്നും പോലീസ് പറയുന്നു. പ്രതി ഈ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

14 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

57 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago