kerala

ശല്യമായ കുരങ്ങൻമാരെ ഒതുക്കാൻ പതിനെട്ടടവും പയറ്റി തോറ്റു തൊപ്പിയിട്ട് പോലീസ്

ഇടുക്കി. ശല്യമായ കുരങ്ങൻമാരെ ഒതുക്കാൻ പതിനെട്ടടവും പയറ്റിയിട്ടും തോറ്റ് തൊപ്പിയിട്ട് കമ്പംമേട് പൊലീസ്. കട്ടപ്പന കമ്പം മേട്ടിലെ ​പൊലീസുകാരാണ് വാനരന്മാരെ തുരത്താൻ ശ്രമിച്ച് പരാജയപ്പെട്ടിരിക്കുന്നത്. കുരങ്ങിന്റെ ശല്യം കൂടിയപ്പോൾ അവയെ പേടിപ്പിച്ച് ഓടിക്കാൻ ചൈനീസ് പാമ്പുകളെ വരെ പൊലീസ് ഇറക്കി നോക്കി.

ഉടുമ്പൻ ചോലയിൽ കൃഷിയിടത്തിൽ നിത്യവും ശല്യമായ കുരങ്ങൻമാരെ ചൈനീസ് പാമ്പുകളെ ഉപയോഗിച്ച് കർഷകർ തുരത്തിയ സംഭവം വലിയ വാർത്തയായിരുന്നു. അതിനാൽ അതേ തന്ത്രം പയറ്റാൻ പൊലീസ് ശ്രമിച്ച് നോക്കിയതാണ്. എന്നാൽ കുരങ്ങ് ശല്യം തീർന്നതുമില്ല, അതിനായി പാമ്പിനെ വാങ്ങിയ പണവും പോലീസുകാർക്ക് നഷ്ടമായി. കേരള -തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമേട്ട് പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള കാട്ടിൽ നിന്നെത്തുന്ന കുരങ്ങന്മാരുടെ സ്ഥിരം വിഹാര കേന്ദ്രമാണ് കമ്പം മേട്ടിലെ സ്റ്റേഷൻ പരിസരം.

സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുക, പൊലീസുകാരുടെ മെസിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുക, സ്റ്റേഷനു മുന്നിലെ ഗ്രില്ലിൽ പിടിച്ച് പൊലീസുകാരോട് കോക്രി കാണിക്കുക, സ്റ്റേഷൻ വളപ്പിലുള്ള പ്ലാവിൽ നിന്ന് ചക്ക തിന്ന ശേഷം ചക്കക്കുരു സ്റ്റേഷനിലേക്ക് അറിഞ്ഞു കൊണ്ടിരിക്കുക, തുടങ്ങി ചില്ലറ പരാക്രമങ്ങൾ അല്ല പൊലീസുകാരോട് കുരങ്ങന്മാർ കാട്ടുന്നത്.

കുരങ്ങു ശല്യം സഹിക്കാനാകാതെയാണ് ചൈനീസ് പാമ്പിനെ ഇറക്കാൻ പൊലീസുകാർ തീരുമാനിക്കുന്നത്. സ്റ്റേഷന്റെ പലയിടങ്ങളിലായി പ്ലാസ്റ്റിക് പാമ്പിനെ പോലീസ് സ്ഥാപിച്ചു. ആദ്യ രണ്ടു ദിവസം കുരങ്ങൻമാർ ഇവിടങ്ങളിലേക്ക് തിരിഞ്ഞു നോക്കിയതേയില്ല. ശല്യം തീർന്നെന്ന് കരുതി പോലീസ് ആശ്വസിച്ചിരിക്കുമ്പോഴാണ് പൂർവാധികം ശക്തിയോടെ കുരങ്ങൻമാർ സ്റ്റേഷൻ പരിസരത്തെത്തുന്നത്. പ്ലാസ്റ്റിക് പാമ്പിനെ കാട്ടിയാലൊന്നും ഞങ്ങൾ പേടിക്കാൻ പൊന്നില്ലെന്ന മട്ടിലാണ് കുരങ്ങന്മാർ. അതായത് ചൈനീസ് തട്ടിപ്പൊന്നും കുരങ്ങന്മാരുടെ അടുത്ത് വിലപ്പോവില്ലെന്നു പോലീസിനെ പഠിപ്പിച്ചിരിക്കുകയാണ് കുരങ്ങന്മാർ. എന്നാലും തോറ്റുകൊടുക്കാൻ പൊലീസും തയാറായിട്ടില്ല. കരങ്ങന്മാരെ വിരട്ടാൻ മറ്റു തന്ത്രങ്ങൾ പോലീസ് മെനയുകയാണ്.

Karma News Network

Recent Posts

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…

25 mins ago

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

55 mins ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

9 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

9 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

9 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

9 hours ago