national

പരിഹാരക്രിയ ചെയ്യാൻ വീട്ടിലേക്ക് വിളിപ്പിച്ച 26 കാരിയെ ആൾദൈവം ഏഴ് ‌വർഷത്തോളം പീഡിപ്പിച്ചു.

ഏഴ് ‌വർഷത്തോളം 26 വയസ്സുകാരിയെ സ്വയംപ്രഖ്യാപിത ആൾദൈവം ലൈംഗികമായി പീഡിപ്പിച്ചു. കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു കെആർ പുരം പൊലീസ് സ്റ്റേഷനിൽ അതിജീവിതയുടെ അമ്മ നൽകിയ പരാതിയിന്മേലാണ് നടപടി ഉണ്ടായത്. ഏഴ് വർഷങ്ങൾക്ക് മുൻപ് സുഹൃത്തിന്റെ വീട്ടിൽ നടന്ന മതചടങ്ങിനിടെയാണ് യുവതി ‘ആധ്യാത്മിക ഗുരു ’ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ആനന്ദ മൂർത്തിയെയും ഭാര്യയെയും പരിചയപ്പെടുകയായിരുന്നു. യുവതിയുടെ ജീവൻ അപകടത്തിലാണെന്നു ആനന്ദ മൂർത്തി യുവതിയോട് പറഞ്ഞു. പരിഹാരക്രിയ ചെയ്യണമെന്ന മൂർത്തിയുടെ നിർദേശം അനുസരിച്ച് പെൺകുട്ടി ഇയാളുടെ വസതിയിൽ എത്തുകയായിരുന്നു പിന്നെ – കെആർ പുരം പൊലീസ് പറയുന്നു.

ആൾദൈവത്തിന്റെ വീട്ടിൽ എത്തിയ യുവതിക്ക് ലഹരിമരുന്ന് കലർത്തിയ പാനീയം നൽകി ആനന്ദ മൂർത്തി ബലാത്സംഗം ചെയ്‌തെന്നും, ബോധം വന്നപ്പോൾ താൻ അർധ നഗ്നയായിരുന്നുവെന്നും ആനന്ദ് മൂർത്തിയും ഭാര്യയും തന്നോടോപ്പം കട്ടിലിൽ കിടന്നിരുന്നതായും യുവതി നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ വർഷങ്ങളോളം ദമ്പതികൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയുണ്ടായി. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനദൃശ്യങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൂട്ടികൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ വിവാഹത്തിൽ നിന്ന് പിൻമാറാൻ ആൾദൈവവും ഭാര്യയും ഭീഷണിപ്പെടുത്തുകയായിരുന്നു. ആനന്ദ മൂർത്തിയും ഭാര്യയും പ്രതിശ്രുത വരന്റെ വീട്ടിലെത്തി പീഡനദൃശ്യങ്ങൾ കാണിച്ചതോടെ പെൺകുട്ടിയുടെ വിവാഹ നിശ്ചയം തുടർന്ന് മുടങ്ങി. ഈ സംഭവത്തോടെയാണ് യുവതി നടന്നുവന്ന സംഭവങ്ങൾ മാതാപിതാക്കളോടും ബന്ധുക്കളോടും പറയുന്നത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയാണ് ഉണ്ടായത്. പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ചാൽ കുടുംബത്തെ തന്നെ കൊലപ്പെടുത്തുമെന്നു യുവതിയുടെ സഹോദരനെ ആനന്ദ മൂർത്തി ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ ആനന്ദ മൂർത്തിയും ഭാര്യയും ഒളിവിൽ പോയി. കെആർ പുരം പൊലീസ് ഇവർക്കായുള്ള അന്വേഷണം നടത്തി വരുകയാണ്.

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

24 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

47 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

51 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago