kerala

ഹോട്ടലാണെന്ന് കരുതി അസി. കമ്മിഷണറെ വിളിച്ച് പൊലീസുകാരൻ ഷവായും കുബ്ബൂസും ഓർഡർ ചെയ്തു

കോഴിക്കോട്/ ഹോട്ടലാണെന്ന് കരുതി അസിസ്‌റ്റന്റ് കമ്മിഷണറെ വിളിച്ച് പൊലീസുകാരൻ ഷവായും കുബ്ബൂസും ഓർഡർ ചെയ്തു. എന്തോ ഭാഗ്യം കൊണ്ട് പൊലീസുകാരന്റെ തൊപ്പി തെറിച്ചില്ലെന്നു പറയാം. കോഴിക്കോട് ആണ് സംഭവം. മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലിൽ വിളിച്ച് ഷവായ് ഓർഡർ ചെയ്യാൻ ശ്രമിക്കവേ പന്നിയങ്കര സ്വദേശി എഎസ്‌ഐ ബൽരാജിന്റെ ഫോൺ നേരെ പോയത് അസി. കമ്മിഷണരുടെ നമ്പറിലേക്കായിരുന്നു.

മറു തലയ്ക്കൽ ഫോൺ എടുത്തു ഹാലോ പറഞ്ഞ പാടെ പിന്നെ ഒന്നും നോക്കിയില്ല എഎസ്‌ഐ നീട്ടി പിടിച്ചു ഒരു ഓർഡർ നിരത്തി. ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടേ എന്നായിരുന്നു ഓർഡർ. കിട്ടിയ മറുപടി ആവട്ടെ ഇങ്ങനെയും. അര ഷവായിയും നാല് കുബ്ബൂസിനും ഒരു രക്ഷയുമില്ലല്ലോ ഇത് ഫറൂഖ് എസിപി എ എം സിദ്ധിഖിന്റെ നമ്പറാണ്‌ എന്നായിരുന്നു. കേട്ട പാതി കേൾക്കാത്ത പാതി എഎസ്‌ഐയുടെ കിളി പോയി.

താൻ ഫോൺ വിളിച്ചു ഷവായും കുബ്ബൂസും ഓർഡർ ചെയ്തത് അസിസ്‌റ്റന്റ് കമ്മിഷണരുടെ നമ്പറിലേക്കായിരുന്നു എന്ന് മറുപടി കിട്ടുമ്പോഴാണ് ബൽരാജിന് മനസിലായത്. പിന്നെ ഒട്ടും താമസിച്ചില്ല നിരവധി വട്ടം മാപ്പ് പറയാൻ ശ്രമിച്ചു. കാര്യം വളരെ കൂളായാണ് സിദ്ധിഖ് കൈകാര്യം ചെയ്തത്. ബൽരാജിനോട് ചങ്ങാതീ അബദ്ധമൊക്കെ ആർക്കും പറ്റുമെന്ന് പറഞ്ഞ് സിദ്ധിഖ് ആശ്വസിപ്പിക്കുകയായിരുന്നു.

എ ആർ ക്യാംപിലെ ക്വിക്ക് റെസ്‌പോൻസ് ടീമിലെ എഎസ്‌ഐ ആണ് ബൽരാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിക്കോട്ടെയെന്ന് അനുവാദം ചോദിക്കാൻ ബൽരാജ് ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രി ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിക്കവേ അറിയാതെ വീണ്ടും എസിപിക്ക് തന്നെ കോൾ പോകുകയായിരുന്നു.

Karma News Network

Recent Posts

വില്ലനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി, സ്കൂട്ടര്‍ യാത്രികൻ മരിച്ചു

പാലക്കാട് : അധികൃതരുടെ അനാസ്ഥ മൂലം നടുറോഡിൽ പൊലിഞ്ഞത് ഒരു ജീവൻ. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ്…

9 mins ago

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

1 hour ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

2 hours ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

2 hours ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

2 hours ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

3 hours ago