national

അൽ ഖ്വായ്ദയ്‌ക്ക് ആയുധങ്ങൾ നൽകുന്ന തുർക്കി സംഘടനയുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധം

ന്യൂഡൽഹി. കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് പുറത്തുവരുന്നത് കൂടുതൽ ഗുരുതരമായ ഞെട്ടിക്കുന്ന വിവരങ്ങൾ. തീവ്രവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നു. ഭീകര സംഘടനകൾക്ക് പുറമേ പോപ്പുലർ ഫ്രണ്ടിന് തുർക്കിയിലെ തീവ്ര സംഘടനയുമായും ബന്ധമുണ്ടെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്.

തീവ്ര തുർക്കി ഗ്രൂപ്പായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ആൻഡ് ഹ്യൂമാനിറ്റേറിയൻ റിലീഫ് ( ഐ.എച്ച്.എച്ച്) എന്ന സംഘടനയുമായി പി.എഫ്.ഐ നേതാക്കൾ സഹകരിച്ചിരുന്നു എന്നാണ് എൻ.ഐ.എയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപെട്ടു എൻഐഎ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഭീകര സംഘടനയായ അൽ ഖ്വായ്ദയുമായി അടുത്ത ബന്ധം അടുത്ത ബന്ധം പുലർത്തുന്ന സംഘടനയായ ഐഎച്ച്എച്ചിന്റെ നേതൃത്വത്തിൽ ഇസ്താംബൂളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിരുന്ന് ഒരുക്കിയിരുന്നു. ഇ.എം അബ്ദുൾ റഹ്മാൻ, പി കോയ പോപ്പുലർ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിലിലെ അംഗങ്ങൾ എന്നിവരാണ് വിരുന്നിൽ പങ്കെടുത്തതെന്നും എൻ ഐ എ ക്ക് വിവരം ലഭിച്ചു.

സിറിയയിലെ അൽ ഖ്വായ്ദ ഭീകരർക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയ സംഘടനയായ ഐഎച്ച്എച്ച് യുമായുള്ള പോപ്പുലർ ഫ്രണ്ട് ബന്ധം ഏറെ ഗൗരവമുള്ളതാണെന്നാണ് അന്വേഷണ ഏജൻസികൾ കാണുന്നത്. തുർക്കിയിലെ മുൻ ധനമന്ത്രി ബെറാത്ത് അൽബയാർക്കിന്റെ ഇ-മെയിൽ സന്ദേശങ്ങൾ പുറത്തായതോടെയായിരുന്നു ഐഎച്ച്എച്ചിന്റെ ഭീകര ബന്ധം പുറത്താവുന്നത്. തുർക്കിയുടെ രഹസ്യാന്വേഷണ ഏജൻസിയായ എംഐടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടന കൂടിയാണ് ഐഎച്ച്എച്ച് എന്നാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.

തുർക്കി മനുഷ്യാവകാശ സംഘടനയെന്ന് അറിയപ്പെടുന്ന ഐ.എച്ച്.എച്ച് 2014ൽ സിറിയയിലെ ഭീകരർക്ക് ആയുധങ്ങൾ കടത്തിയെന്ന് ആരോപണം ഉയർന്നിരുന്നതാണ്. ഭീകര സംഘടനയായ അൽ ഖ്വ‌യ്ദയുമായും ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പി.എഫ്.ഐയുടെ ദേശീയ എക്സിക്യുട്ടീ്വ് കൗൺസിൽ അംഗങ്ങളായ ഇ.എം. അബ്ദുൾ റഹ്മാൻ,​ പി,​ കോയ എന്നിവർക്ക് ഇസ്താംബുളിൽ ഐ.എച്ച്.എച്ച് സ്വകാര്യ ആതിഥേയത്വം നൽകിയെന്നും അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർ്ട്ട് ചെയ്തിരിക്കുകയാണ്.

ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് പോപ്പുലർ ഫ്രണ്ട് തുർക്കിയിൽ അടിത്തറയിടുന്നത്. ഇതിനായി നൗഷാദെന്ന വിദ്യാർത്ഥിയെ സബഹാറ്റിൻ സൈബ് യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ചെയ്യുന്നതിനായി അയക്കുകയായിരുന്നു. ഇയാൾ വഴി തുടർന്ന് തുർക്കിയിൽ നിന്ന് ധനസമാഹരണം നടത്തുകയായിരുന്നു.

ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം , ഇന്ത്യൻ സോഷ്യൽ ഫോറം, റിഹാബ് ഇന്ത്യൻ ഫൗണ്ടേഷൻ എന്നീ മൂന്ന് മുന്നണി സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം വിദേശത്ത് നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ നേരിട്ടുള്ള പങ്കാളിത്തം സംബന്ധിച്ചുള്ള ചില വിവരങ്ങളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ളതായി വിവരമുണ്ട്.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

8 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

34 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

57 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago