kerala

വാഹന പരിശോധനയ്ക്കിടെ ഗർഭിണിയെയും ഭർത്താവിനെയും പൊലീസ് അപമാനിച്ചു.

തിരുവനന്തപുരം. വാഹന പരിശോധനയ്ക്കിടെ ഗർഭിണിയെയും ഭർത്താവിനെയും പൊലീസ് അപമാനിച്ചു. ചൊവ്വാഴ്ച വൈകിട്ട് കിഴക്കേകോട്ട താലൂക്ക് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കിഴക്കേകോട്ടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ് ഐക്ക് എതിരെ നെടുമങ്ങാട് സ്വദേശികളായ ദമ്പതികൾ പരാതി നൽകിയിരിക്കുകയാണ്.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയെയും താലൂക്ക് ഓഫീസിന് സമീപത്തുനിന്ന് മണക്കാട് റോഡിലേയ്ക്ക് പ്രവേശിക്കും മുൻപ് പൊലീസ് തടഞ്ഞു. പിന്നാലെ ഇത് വൺവേയാണെന്നും നിയമം ലംഘിച്ചതിനാൽ 1000 രൂപ പിഴയടയ്ക്കണമെന്നും എസ് ഐ ആവശ്യപ്പെടുകയുണ്ടായി.

വൺവേയാണെന്ന് അറിയാതെ റോഡിലേയ്ക്ക് കയറിയതാണെന്ന് വിജിത്ത് പൊലീസിനോട് മറുപടി പറഞ്ഞു. കൈയിൽ പണമില്ലാത്തതിനാൽ തുക കോടതിയിൽ കെട്ടിവയ്ക്കാമെന്നും അറിയിക്കുകയുണ്ടായി. എന്നാൽ പൊലീസുകാർ ഇതിന് വഴങ്ങിയില്ല. ഇരുവരെയും പിടിച്ചുനിർത്തുകയാണ് ചെയ്തത് – പരാതിയിൽ പറഞ്ഞിരിക്കുന്നു.

ഭാര്യ ഗർഭിണിയാണെന്ന് അറിയിച്ചിട്ടും പൊലീസ് വിട്ടയയ്ക്കാൻ കൂട്ടാക്കിയില്ലെന്നു വിജിത്ത് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ‘ഇവൾ ഗർഭിണിയായിട്ടാണോ ജീൻസും വലിച്ചുകേറ്റി ചുണ്ടിൽ ചായവും പൂശി നടക്കുന്നതെന്ന് എസ് ഐ’ പറഞ്ഞതായും പരാതിയിൽ ചൂണ്ടിക്കായിരിക്കുന്നു. എസ് ഐ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി വിജിത്തും ഭാര്യയും മുഖ്യമന്ത്രിക്കും ഡി ജി പിയ്ക്കും ഇമെയിൽ വഴി പരാതി നൽകിയിട്ടുണ്ട്.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

18 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

22 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

24 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

51 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago