topnews

ദമ്പതികൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പൂജാരി സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം

ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമീപിച്ച ദമ്പതികളെ മന്ത്രവാദി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സൂപ്പര്‍ ഗ്ലൂ ഒഴിച്ച ശേഷം കൊലപ്പെടുത്തി. ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമീപിച്ച ദമ്പതികളോട് തന്റെ മുമ്പില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മന്ത്രവാദി നിര്‍ബന്ധിക്കുകയായിരുന്നു.

ഇതനുസരിച്ച് മന്ത്രവാദി നോക്കിനിൽക്കെ ദമ്പതികൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഇരുവരുടെയും ശരീരമാസകലം പൂജാരി സൂപ്പര്‍ ഗ്ലൂ ഒഴിക്കുകയായിരുന്നു. അപകടം മണത്തെങ്കിലും പശ കാരണം രക്ഷപ്പെടാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഇരുവരുടെയും ശരീരത്തില്‍ ഗുരുതരമായ മുറിവുകളുണ്ടായി. പിന്നാലെ യുവാവിന്റെ കഴുത്തറുത്ത മന്ത്രവാദി യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി.

രാജസ്ഥാനിലെ ഉദയ്പൂരില്‍ ആണ് ദമ്പതികളെ സൂപ്പര്‍ ഗ്ലൂ ഒഴിച്ച ശേഷം കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കേസില്‍ 55കാരനായ മന്ത്രവാദി ഭലേഷ് കുമാർ അറസ്റ്റിലായി. അധ്യാപകനായ രാഹുല്‍ മീണ, സോനു കുന്‍വാര്‍ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. നവംബർ 18ന് ആയിരുന്നു അരുംകൊല നടന്നത്.

ഹിപ്‌നോട്ടിസം ചെയ്യാനുള്ള രീതി പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് ദമ്പതിമാർ നിരന്തരം ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ ഭലേഷ് കുമാർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. താന്‍ ചെയ്തത് തെറ്റാണെന്നും ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ഭലേഷ് കുമാർ പറയുന്നു. എന്നാല്‍ ഇത് തന്നെയാണോ കൊലയിലേക്ക് നയിച്ച കാരണമെന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ഇത് ഉറപ്പാക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

രാഹുലും സോനുവും വിവാഹിതരാണ്. ഗുദായിലെ ഇച്ഛാപൂര്‍ണ ശേഷനാഗ് ഭാവ്ജി ക്ഷേത്രത്തില്‍ ഇവരുടെ രണ്ട് പേരുടെയും കുടുംബങ്ങള്‍ പതിവായി സന്ദര്‍ശനം നടത്തുമായിരുന്നു. ഇതിനിടെയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായി. പിന്നാലെ രാഹുലും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭലേഷ് കുമാറിനെയാണ് രാഹുലിന്റെ ഭാര്യ സമീപിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറുന്നത്.

കൊലപാതകം ആസൂത്രണം ചെയ്ത പൂജാരി 50 കുപ്പി സൂപ്പര്‍ ഗ്ലൂ വാങ്ങി ഒരു വലിയ കുപ്പിയില്‍ നിറച്ചിരുന്നു. സംഭവ ദിവസം വൈകിട്ട് രാഹുലിനെയും സോനുവിനെയും ഒരു വനപ്രദേശത്തേക്ക് വിളിപ്പിച്ച പൂജാരി തന്റെ മുമ്പില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതനുസരിച്ച ഇരുവരുടെയും ശരീരമാസകലം പൂജാരി സൂപ്പര്‍ ഗ്ലൂ ഒഴിക്കുകയായിരുന്നു. അപകടം മണത്തെങ്കിലും പശയിൽ ഇരുവരും ഒട്ടിപ്പോയതിനാൽ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇതിനിടെ ശരീരത്തില്‍ ഗുരുതരമായ മുറിവുകളുണ്ടായി. പിന്നാലെ രാഹുലിന്റെ കഴുത്തറുത്ത ശേഷം സോനുവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

Karma News Network

Recent Posts

ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, ഞങ്ങളുടേത് കോമ്പോ അല്ല, പരിശുദ്ധമായ സ്നേഹമാണ്- ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

21 mins ago

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

54 mins ago

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

1 hour ago

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

2 hours ago

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

2 hours ago

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

3 hours ago