ആലപ്പുഴ : തടവുപുള്ളികളെക്കൊണ്ട് തിങ്ങി ഞെരുങ്ങിയ അവസ്ഥയിലാണ് ആലപ്പുഴയിലെ ജില്ലാ ജയിലും മാവേലിക്കരയിലെ സ്പെഷ്യൽ സബ് ജയിലും. പാർപ്പിക്കാനാകുന്നതിന്റെ ഇരട്ടിയോളമാണ് രണ്ടിടത്തും തടവുകാരുടെ അംഗസംഖ്യ. മാർച്ച് മാസത്തിൽ ജയിലുകൾ സന്ദർശിച്ച ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ, ജില്ലാ ജയിലിന്റെ പഴയ കെട്ടിടം നവീകരിച്ച് സുരക്ഷയൊരുക്കി കുറച്ച് തടവുകാരെ അവിടേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു.
ജില്ലാ ജയിലിന് ഒന്നരക്കോടിയോളം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ മുന്നോട്ട് നീങ്ങുന്നില്ല. ചൂട് സമയത്തും കൊടും തണുപ്പിലും ഇരുനില കെട്ടിടത്തിൽ തിങ്ങിക്കിടക്കുന്നത് തടവുകാർക്ക് മാനസിക- ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നതായി ജയിൽ അധികൃതർ പറയുന്നു.
പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കൽ ഉൾപ്പെടെയുള്ള തുടർനടപടികൾ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.
ആലപ്പുഴ ജില്ലാ ജയിൽ രണ്ടുവർഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും മുറികൾക്കുള്ളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജാഗ്രത കാണിച്ചിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന പഴയ കെട്ടിടം നവീകരിച്ചാൽ കുറച്ച് തടവുകാരെ അവിടേക്ക് മാറ്റാൻ കഴിയും. ജില്ലയിൽ ആറ് താലൂക്കുകളുണ്ടെങ്കിലും രണ്ടിടത്ത് മാത്രമാണ് ജയിലുള്ളത്. അരൂർ,ചെങ്ങന്നൂർ മേഖലകളിലെ സ്റ്റേഷനുകളിൽ നിന്നുള്ള പ്രതികളെ ജില്ലാ ജയിലിൽ എത്തിക്കണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കണം.
സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…
മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…
ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…
ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…