kerala

ഭര്‍ത്താവിനെ തല്ലിക്കൊന്ന സൗമ്യ സ്ഥിരം സംശയരോഗി, അനാഥമായത് മൂന്നുകുഞ്ഞുങ്ങള്‍

പാലോട്: ശിവരാത്രി ദിനത്തില്‍ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്ത ഷീജുവിനെ ഭാര്യ സൗമ്യ കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. സമീപവാസികളുമായും ബന്ധുക്കളുമായും പൂര്‍ണമായി അകല്‍ച്ചയിലായിരുന്നു സൗമ്യ.സംശയരോഗത്തെച്ചൊല്ലി ഇരുവരും തമ്മില്‍ മുമ്പ്‌
പലതവണ തര്‍ക്കമുണ്ടായിട്ടുണ്ട്.

അഞ്ചുവര്‍ഷം മുമ്പ്‌ വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ്‌ പാലുകാച്ചല്‍ ചടങ്ങ് നടത്തി ഷീജു തിരികെ പോയിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞമാസം 19നാണ് തിരിച്ചെത്തിയത്. പത്തുദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ സംശയരോഗം ജീവനെടുത്തു. 16 വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പാച്ചല്ലൂര്‍ പനത്തുറ വയലില്‍ വീട്ടില്‍ തങ്കരാജന്റെയും നിര്‍മ്മലയുടെയും മൂന്നുമക്കളില്‍ രണ്ടാമനാണ് ഷീജു. പ്രവാസിയായ ഷിബു, ഷീജ എന്നിവര്‍ സഹോദരങ്ങളാണ്. അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ മക്കളായ ആദിത്യന്‍, അച്ചു, ഐശ്വര്യ എന്നിവരുടെ കാര്യമാണ് ദുരിതത്തിലായത്.

ഭര്‍ത്താവിന്റെ വീടുമായി അകല്‍ച്ചയിലായിരുന്ന സൗമ്യ മാതാപിതാക്കളെ ഫോണില്‍ പോലും സംസാരിക്കാന്‍ ഷീജുവിനെ അനുവദിച്ചിരുന്നില്ല. വിദേശത്തുജോലി ചെയ്‌തിരുന്ന സമയത്ത് ഷീജുവിന് 50 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇപ്പോള്‍ താമസിക്കുന്ന ഇരുനില വീട് നിര്‍മ്മിച്ചത്. ഈ തുകയില്‍ നിന്ന് ഒരു രൂപപോലും ഷീജുവിന്റെ കുടുംബത്തിനു നല്‍കാന്‍ സൗമ്യ അനുവദിച്ചില്ല.

ഒരു മാസം മുമ്ബ് സൗമ്യ പ്രദേശവാസിയായ സ്ത്രീയുടെ തല ഓടെറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതക വിവരമറിഞ്ഞ് റൂറല്‍ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥ് പാലോട് സ്റ്റേഷനിലെത്തി സൗമ്യയെ ചോദ്യം ചെയ്‌തു. നെടുമങ്ങാട് ഡിവൈ.എസ്.പി സുല്‍ഫിക്കര്‍, പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്.ഐമാരായ വിനോദ്, സാംരാജ്, ഉദയന്‍, റഹിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് വിഭാഗം, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

3 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

24 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

24 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

40 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

49 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

50 mins ago