kerala

എസ് ഐ യുടെ മകൻ അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കൊച്ചിയിലേക്ക് 28 കിലോ കഞ്ചാവ് കടത്തി, എസ് ഐ അറസ്റ്റിലായി

കൊച്ചി . അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരകൻ കേരള പോലിസിലെ ഒരു എസ് ഐ യുടെ മകൻ. 28 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഗ്രേഡ് എസ് ഐ കൂടി ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. ആലുവയിലാണ് സംഭവം. കഞ്ചാവ് ഒഡിഷ സ്വദേശികളിൽ നിന്ന് പിടിയിലായതോടെ തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജന്റെ മകൻ നവീൻ കേസിൽ പ്രതിയാവുകയായിരുന്നു.

കഞ്ചാവ് കേസിൽ ഗ്രേഡ് എസ് ഐ ഉൾപ്പെടെ നാല് പേർ ആണ് അറസ്റ്റിലായിരിക്കുന്നത്. മകന്റെ തേതൃത്വത്തിലുള്ള ലഹരി മാഫിയക്ക് സർവ്വ സഹായങ്ങളും എസ് ഐ ചെയ്തു വരുകയായിരുന്നു. വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ നവീൻ (21) ഇയാളുടെ അച്ഛൻ സാജൻ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കൽ വീട്ടിൽ ആൻസ് (22), പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റു കണ്ടം ബേസിൽ തോമസ് (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.

കേസിൽ പ്രതിയായ മകനെ എങ്ങനെയും രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടെ എസ് ഐ ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്. കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ ഇതിനിടെ എസ് ഐ സഹായിച്ചു. ഈ സംഭവത്തിനാണ് തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനേ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാജനെയാണ് ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഈ മാസം സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യാനിരിക്കെയാണ് അറസ്റ്റ് എന്നതാണ് ശ്രദ്ധേയം.

28 കിലോ കഞ്ചാവുമായി കഴിഞ്ഞയാഴ്ചയാണ് ഒഡിഷ സ്വദേശികൾ അറസ്റ്റിലാവുന്നത്. പൊലീസ് അന്വേഷണത്തിൽ ഇവർ ആലുവ സ്വദേശികൾക്കായാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിൽ പ്രതി എസ്ഐയുടെ മകനാണെന്നും കണ്ടെത്തി. സാജന്റെ മകൻ നവീൻ ഇതിനോടകം വിദേശത്തേക്ക് കടക്കുകയും ചെയ്തിരുന്നു.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

6 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

11 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

32 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

39 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

53 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago