kerala

സൈനികന് പോലീസിന്റെ വക ഉറക്കമുണർത്തി മർദ്ദനം, ‘എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന്‍ സര്‍?’ – ഖുഷ്ബു സുന്ദര്‍

കൊല്ലം . കൊട്ടിയത്ത് സൈനികനെ കേരള പൊലീസ് അർദ്ധരാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുഷ്ബു സുന്ദര്‍. ‘ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ഒരു സൈനികനെ ബലപ്രയോ​ഗത്തിലൂടെ അറസ്റ്റ് ചെയ്യുന്ന കേരള പൊലീസ്. മദ്രാസ് റെജിമെന്‍റിലെ നായിക് കിരണ്‍ കുമാറിനെ ഇത്തരത്തില്‍ ക്രൂരമായ രീതിയിലാണ് കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന്‍ സര്‍?, മുഖ്യമന്ത്രി പിണറായി വിജയനെ ടാ​ഗ് ചെയ്തുകൊണ്ട് ഖുഷ്ബു ട്വീറ്റ് ചെയ്തിരിക്കുന്നു.

എന്നാല്‍ കിരണ്‍ കുമാര്‍ ഉള്‍പ്പെട്ട പരാതി അന്വേഷിക്കാനെത്തിയ തങ്ങളെ അദ്ദേഹം ആക്രമിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പോലീസ് ഭാഷ്യം. എന്നാൽ, പൊലീസ് സൈനികനെ ക്രൂരമായി മ‍ർദ്ദിക്കുകയായിരുന്നു വെന്നാണ് കുടുംബം ആരോപണം ഉന്നയിച്ചിട്ടുള്ളത്. കൊട്ടിയം ചെന്താപ്പൂരിലെ എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നങ്ങൾക്ക് കാരണം.

സൈനികനായ കിരണ്‍കുമാറിന്റെ അച്ഛൻ തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു എന്ന് കാണിച്ച് ഭാരവാഹികൾ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. തനിക്ക് മര്‍ദ്ദനമേറ്റെന്ന് കാട്ടി തുളസീധരന്‍ പിള്ളയും പൊലീസിനെ സമീപിച്ചിരുന്നു. വൈകിട്ടോടെ കരയോഗം പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തി സ്ത്രീകളെ കിരണ്‍കുമാർ അസഭ്യം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ എത്തിയ കൊട്ടിയം ഇന്‍സ്‌പെക്ടർ പി വിനോദ്, എസ് ഐ സുജിത് വി നായര്‍ എന്നിവരെ കിരണ്‍കുമാർ അക്രമിക്കുകയായിരുന്നുവെന്നാണ്, രാത്രിയിലെ വീടുകേറിയുള്ള അതിക്രമത്തിന് പോലീസ് നൽകുന്ന ന്യായീകരണം.

 

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

6 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

11 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

37 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago