kerala

ജീവിച്ചിരിക്കുന്ന അച്ഛനെ ‘മരിച്ചെന്ന്’ ഫേസ്ബുക്കില്‍ കൊന്ന്‌, പോറ്റി വളർത്തിയ മകൻ

ഇടുക്കി. ജീവിച്ചിരിക്കുന്ന അച്ഛന്‍ മരിച്ചെന്ന് കാണിച്ച് മകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് കണ്ടു അന്ധാളിച്ച് ഒരു പിതാവ്. ഇടുക്കി പീരുമേട്ടിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമായ 60 കാരനാണ് ജീവിച്ചിരിക്കുമ്പോള്‍ തനിക്ക് ലഭിച്ച ആദരാഞ്ജലികള്‍ക്ക് മറുപടി പറയാനാകാതെ അമ്പരന്ന് പോയിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് മൂപ്പത്തിനാലുകാരനായ മൂത്ത മകന്‍റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് അച്ഛന്‍റെ മരണവാര്‍ത്ത അറിയിച്ചു കൊണ്ടൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെ ചില വാചകങ്ങളും ഉപയോഗിച്ചിരുന്നു. ഇളയമകന്റെ വാട്സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നാണ് തന്‍റെ മരണ വാര്‍ത്ത കോൺഗ്രസ് നേതാവ് അറിയുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ട ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താൻ തുടങ്ങി. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു അടക്കം അനുശോചനം രേഖപ്പെടുത്തിയവരിൽ പെടും.

കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം തിരക്കിയും സംസ്കാര സമയം അറിയാനുമായി വിദേശത്തുനിന്നുൾപ്പെടെ ഫോൺ വിളികളെത്തി. അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്നാണ് മകന്റെ ഈ കൈവിട്ടകളിയെന്നാണ് ഇത് സംബന്ധിച്ച് പുറത്ത് വരുന്ന വിവരം. വ്യാജവാർത്ത പ്രചരിപ്പിച്ച മകനെതിരെ പോലീസിൽ പരാതി നൽകാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്. എന്നാൽ പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം ‌മകന് മാപ്പു നൽകുകയാണ് ഉണ്ടായത്. ഐടി ആക്ട് പ്രകാരം 5 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പോറ്റി വളർത്തിയ മകൻ അച്ഛന് സമ്മാനം കൊടുത്തിരിക്കുന്നത്.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

24 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

37 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago