topnews

അപകടത്തില്‍ മരിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം- കെ സുരേന്ദ്രന്‍

തിരുവനന്തപുരം. വടക്കഞ്ചേരിയില്‍ ടുറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ഥികളുടെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചത് ആശ്വസകരാണ്. കേന്ദ്രത്തിനെ മാതൃകയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം.

സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണം. അപകടത്തില്‍പ്പെട്ട ബസിനെതിരെ നേരത്തെ അഞ്ച് കേസുകള്‍ എടുത്തിരുന്നത് ഞെട്ടിക്കുന്നതാണ്. ടൂറിസ്റ്റ് ബസുകളുടെയും ദീര്‍ഘദൂര ബസുകളുടെയും അമിതവേഗം നിയന്ത്രിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും തയാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ച അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചില്ല. നിരവധി പേരാണ് മരിച്ച കുട്ടികളെ അവസാനമായി കാണുവാന്‍ എത്തുന്നത്. മുളന്തുരുത്തിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അരക്കുന്നം ചിറ്റേത്ത് സിഎസ് ഇമ്മാനുവല്‍ (17), വലിയകുളം അഞ്ജനം അഞ്ജന അജിത് (17), പൈങ്കരപ്പള്ളി രശ്മി നിലയം ദിയ രാജേഷ് (15), ക്രിസ് വിന്റര്‍ ബോണ്‍ തോമസ്, എല്‍ന ജോസ് (15) എന്നിവരാണ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍. മറ്റൊരാള്‍ സ്‌കൂളിലെ കായിക അധ്യാപകനായ വിഷ്ണുവാണ്.

അതേസമയം സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി 50000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തില്‍ രാഷ്ട്ര പതി ദ്രൗപദി മുര്‍മുവും ദുഖം രേഖപ്പെടുത്തി. സ്‌കൂള്‍ കുട്ടികള്‍ അടക്കം വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് വന്‍ അപകടം ഉണ്ടായത്. അപകടത്തില്‍ ഒന്‍പതു പേര്‍ മരണപ്പെട്ടു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രാത്രി 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ചത്.

 

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

25 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

57 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

2 hours ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago