topnews

ലാബ് കോട്ടും സ്‌റ്റെതസ്‌കോപ്പുമണിഞ്ഞ് പരീക്ഷാ ഹാളിലേക്ക് വന്ന വൈറൽ വധുവിന്റെ കഥ അറിയേണ്ടേ?

തിരുവനന്തപുരം .  വിവാഹ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനം പരീക്ഷയാണെന്നു പറഞ്ഞു പരീക്ഷയെ നേരിടാൻ എത്തിയ വധുവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രാക്‌ടിക്കൽ പരീക്ഷയ്ക്കായി ലാബിലേക്ക് വിവാഹ വസ്ത്രവും അണിഞ്ഞെത്തിയ ആ മിടുക്കി പെട്ടെന്ന് സോഷ്യൽ മീഡിയയിലാകെ താരമായി മാറുകയായിരുന്നു. തിരുവനന്തപുരത്തെ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്‌മി അനിലാണ് വൈറലായ വീഡിയോയിലെ ആ താരം.

ഒരു സ്ത്രീ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കുക എന്നതും മറ്റുള്ളവർക്ക് പ്രചോദനമാകുക എന്നതും വളരെ പ്രയാസമാണ്. അത്തരത്തിലുള്ള ഒന്നാണ് ശ്രീലക്ഷ്മി അനിലിന്റെ കഥ സമൂഹത്തോട് പറഞ്ഞു കൊടുത്തത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യൽമീഡിയ കൂട്ടായ്മയിലാണ് ശ്രീലക്ഷ്മിയുടെ കഥ പങ്കുവച്ചിട്ടുള്ളത്.

ശ്രീലക്ഷ്മിയുടെ കഥ ഇതാണ്:

‘ഒരു ഡോക്ടറാകണമെന്നായിരുന്നു എട്ട് വയസ്സ് മുതൽ എനിക്ക് ആഗ്രഹം. ഒരു ദിവസം അമ്മയ്ക്ക് സുഖമില്ലാതായി, അമ്മയെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു. ദിവസങ്ങളോളമാണ് ഞാൻ അവിടെ ചെലവഴിച്ചത്. ഇടനാഴിയിലെ ആ ബെഞ്ചുകളിൽ ഇരുന്നു. കഴുത്തിൽ എന്തോ തൂക്കിയിട്ട് വെളുത്ത കോട്ട് ധരിച്ചിരിക്കുന്നവരെ ഞാൻ ശ്രദ്ധിച്ചു. അവർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓടുകയും അവരുടെ ഒരു സ്പർശനം ആളുകളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. അമ്മയെയും അവർ സുഖപ്പെടുത്തിയാതായി ഞാൻ അറിയുന്നു. അങ്ങനെ ഞാൻ അമ്മയോട് പറഞ്ഞു, ‘ഞാനും ആളുകളെ സുഖപ്പെടുത്തും.’ അടുത്ത 10 വർഷക്കാലം, ഞാൻ രാവും പകലും അതിനുവേണ്ടി പ്രയത്നിച്ചു, ക്ലാസുകളിൽ ചേർന്നു, എന്റെ എല്ലാം ഞാൻ പഠനത്തിനായി നൽകി. എന്റെ സ്‌കൂൾ കാലം വളരെ കളർഫുള്ളായി കടന്നുപോയി. കോളേജ് കഠിനമായിരുന്നു, പക്ഷേ ഇനിയും കഠിന പ്രയത്നം ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു.

താമസിയാതെ, എനിക്കൊരു ദിനചര്യ ഉണ്ടായി. അക്കാഡമിക്കലി നന്നായി പ്രവർത്തിച്ചു. എന്റെ വ്യക്തിപരമായ ജീവിതം അഭിവൃദ്ധി പ്രാപിക്കുകയായിരുന്നു. അമ്മ വഴിയാണ് കഴിഞ്ഞ വർഷം ഞാൻ അഖിലിനെ പരിചയപ്പെടുന്നത്. ഞങ്ങൾക്ക് രണ്ടാൾക്കും ഒരേ കാഴ്ചപ്പാടാണെന് മനസ്സിലാക്കി, യെസ് പറയുകയായിരുന്നു. അദ്ദേഹം എന്റെ കരിയറിനെ പിന്തുണച്ചു. എന്റെ സ്വപ്നത്തിന് പിന്തുണ നൽകി. താമസിയാതെ, ഞങ്ങളുടെ വിവാഹ തീയതി നിശ്ചയിച്ചു, പക്ഷേ എന്റെ വിവാഹവും ഫൈനൽ എക്സാമും ഒരേ ദിവസം വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

വിവാഹത്തിന്റെ തലേദിവസം വളരെ മോശമായിരുന്നു. പക്ഷേ അമ്മ എല്ലവിധ പിന്തുണയും നൽകി. വർഷങ്ങളായി എന്റെ പേരിന് മുന്നിൽ ‘𝗗𝗿.’ എന്ന് കാണാൻ അമ്മ സ്വപ്നം കണ്ടിരുന്നു. അന്ന് രാത്രി ഞാൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ അമ്മയും എന്നോടൊപ്പം ഇരുന്നു. പഠിത്തത്തിനിടെ ഇടവേളകൾ എടുത്ത് ഞങ്ങൾ വിവാഹ ക്രമീകരണങ്ങൾ നടത്തി കൊണ്ടിരുന്നു.

പക്ഷെ എനിക്ക് പരിഭ്രാന്തി ഉണ്ടായിരുന്നു. പരീക്ഷ പിറ്റേ ദിവസം രാവിലെ 8:45 AM നും, വിവാഹം 11:00 നും ആയിരുന്നു! എനിക്ക് പരീക്ഷ എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ഞാൻ പ്രിൻസിപ്പലിനോട് എന്നെ പ്രാക്ടിക്കൽ പരീക്ഷ ആദ്യം അറ്റൻഡ് ചെയ്യാൻ അനുവദിക്കുമോ എന്ന് ചോദിച്ചു. ഭാഗ്യവശാൽ, അദ്ദേഹം സമ്മതിച്ചു. ഞാൻ കോളേജിൽ എത്തിയപ്പോൾ സഹപാഠികൾ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഞാൻ എന്റെ പരീക്ഷ പൂർത്തിയാക്കി അവിടെ നിന്ന് ഓടി. തിരികെ വന്നയുടൻ ഞാൻ ലാബ് കോട്ടും സ്റ്റെതസ്കോപ്പും ഊരിമാറ്റി മണ്ഡപത്തിൽ ഇരുന്നു… വളരെ മനോഹരമായിരുന്നു.

എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി. ഇപ്പോൾ ഒരു ഇടവേളയെടുത്തിരി ക്കുകയാണ്. പരീക്ഷാ ഫലങ്ങൾ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ്, എന്നിട്ടുവേണം ഇന്റേൺഷിപ്പ് ആരംഭിക്കാൻ. പക്ഷേ, എനിക്കറിയാവുന്ന ജീവിതം മാറിയിരിക്കുന്നു! കാരണം, ആ നിമിഷം, സ്ത്രീയെന്ന നിലയിൽ ഞാൻ മനസ്സിലാക്കി. പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും തിരഞ്ഞെടുക്കാൻ നമ്മൾ എപ്പോഴും ബാധ്യസ്ഥരാണ്. എന്നാൽ എന്നെ നോക്കൂ, ലാബ് കോട്ടും സ്റ്റെതസ്കോപ്പും ഭയത്തോടെ നോക്കിയിരുന്ന ആ എട്ടുവയസുകാരിതന്നെ പിന്നീട് തന്റെ വസ്ത്രത്തിന് മുകളിൽ ആ സ്തെതസ്കോപ്പുകൾ ധരിച്ച് അതേ ദിവസം തന്നെ ഡോക്ടറും ഭാര്യയും ആയി!’

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

3 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

3 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

4 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago