ബെംഗളൂരു : ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഹോസ്റ്റലിലെ 47 ബിരുദാനന്തര (പിജി) വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളിൽ 28 പേർ ട്രോമ കെയർ സെൻ്ററിലും മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) ചികിത്സയിലാണ്.
കോളറയാണെന്നാണ് പ്രാഥമിക നിഗമനം. ലാബ് പരിശോധന ഫലം വന്നതിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കോളേജ് ഹോസ്റ്റലിലെ വൃത്തിയില്ലായ്മയാണ് തങ്ങൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലിലെ ശുചിമുറികളൊന്നും പതിവായി വൃത്തിയാക്കുന്നില്ല, ശുദ്ധമായ കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടില്ല. ഗുരുതര പരാതികളാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
ഇതിനകം കോളേജിലെ ഒരു റസിഡൻ്റ് ഡോക്ടർക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഹോസ്റ്റലിലെ കുടിവെള്ള സാമ്പിൾ കോളറ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ മറ്റ് വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് വെള്ളം കുടിക്കരുതെന്ന് നിർദേശം നൽകി.
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…