കൊച്ചി: വീടുകള്‍ വാകകയ്ക്ക് എടുത്ത് വന്‍ തട്ടിപ്പ് നടത്തിയ ജാഫര്‍ കാപ്പില്‍ എന്ന പ്രതിയുടെ കൂട്ടാളിയെയും പോലീസ് പിടികൂടി. ജാഫറിന്റെ പിമ്പായി പ്രവര്‍ത്തിച്ചിരുന്ന ജിഷയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകന്റെ മുഖത്ത് ജിഷ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. ക്രൈം ചാനലിലെ മാധ്യമപ്രവര്ത്തകന് നേരെയാണ് യുവതിയുടെ അതിക്രമം.
ജിഷ പല ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പോക്സോ കേസ് ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവരുടെ പേരിലുണ്ട്. സ്റ്റേഷനില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ വീഡിയോ പകര്‍ത്തിയതിന്റെ പ്രകോപനത്തിലാണ് യുവതി പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ തന്നെ മാധ്യമ പ്രവര്‍ത്തകന്റെ മുഖത്തടിച്ചത്. ജാഫര്‍ എന്ന തട്ടിപ്പു വീരന്റെ സഹായിയാണ് ജിഷ.
തട്ടിപ്പിനിരയായ യുവതി ജിഷയ്ക്കെതിരെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തി. ജിഷയ്ക്ക് എതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി 20പേരോളം എത്തിയിരുന്നു. ജിഷ ഞങ്ങളില്‍ നാല് പേര്‍ക്ക് എതിരെ വ്യാജ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അവര്‍ ഞങ്ങളെ എല്ലാവരെയും കണ്ടത്. അതോടെ ജിഷയ്ക്ക് ഒന്നും പറയാന്‍ പോലുമുണ്ടായിരുന്നില്ല. ഇതിനിടെ ചെക്ക് കേസില്‍ വാറന്റുണ്ട് അറസ്റ്റ് ചെയ്യണം എന്ന് പറഞ്ഞാണ് ജിഷയെ പോലീസ് കൂട്ടിക്കൊണ്ട് പോയത്. ക്രിസ്ത്യാനിയായ ജിഷയും മൈനറായുള്ള മകളും യാതൊരു പരിചയവുമില്ലാത്ത നാല് മുസ്ലീം യുവാക്കളുടെ കൂടെ ഇടപ്പള്ളിയിലാണ് താമസം തന്നെ. ജിഷയുടെ പേരില്‍ ഒരു പോക്സോ കേസും നല്‍കിയിരുന്നു എന്ന് തട്ടിപ്പിനിരയായ സ്ത്രീ പറയുന്നു.
സാമൂഹിക പ്രവര്‍ത്തകനായ ജീമോന്‍ കല്ലുപുരയ്ക്കല്‍ ഇവര്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്തിരുന്നു. ജിഷയുടേയും ജാഫറിന്റേയും തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത് ജീമോന്‍ ആയിരുന്നു. ഇതോടെ ജീമോനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് ജിഷയും ജാഫറും നടത്തിയത്. ഇരുവര്‍ക്കും പോലീസിലെ ചിലരുമായി നല്ല ബന്ധവും ഉണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ജീമോന്‍ കല്ലുപുരക്കല്‍ ജിഷയ്ക്കും കൂടെ താമസിക്കുന്ന ജാഫര്‍ കാപ്പിലും നടത്തുന്ന തട്ടിപിനെതിരെ ചാനലുകളില്‍ തട്ടിപ്പ് പുറത്ത് കൊണ്ടു വരുന്ന തെളിവുകള്‍ സഹിതം ഉള്ള വീഡിയോ ചെയ്തിരുന്നു.
കൂടാതെ ജിഷയുടെ കൂടെ ഉള്ള പ്രായപൂര്‍ത്തി ആവാത്ത മകളെ ചൂഷണം ചെയ്തതിനു എസിപി ജയകുമാറിന് പോക്സോ പരാതി കൊടുത്തിരുന്നു. എളമക്കര പോലീസ് സ്റ്റേഷനില്‍ എത്തിയ ജീമോനെ ജാഫറിനും ജിഷയ്ക്കും ഒത്താശ ചെയ്ത് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന് ഫൈസല്‍ അടിക്കാന്‍ ഓങ്ങുകയും അതിന്റെ വീഡിയോ ചാനലുകളില്‍ വരുകയും ചെയ്തിരുന്നു. ഫൈസല്‍ ഒരു കള്ള കേസ് ഉണ്ടാക്കി ജീമോനെ ജയിലില്‍ അടക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ ജിഷയുടെ അറസ്റ്റോടു കൂടി സത്യം പുറത്ത് വന്നിരിക്കുകയാണ്.
വീഡിയോ സ്റ്റോറി കാണാം,..
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…