topnews

ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പോക്സോ കേസിലെജാമ്യ ഹർജി തലശ്ശേരി കോടതി തള്ളിയതോടെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇയാളെ സംരക്ഷിക്കാൻ ചില നേതാക്കളും ശ്രമിക്കുന്നതായി ആരോപണം ഉയരുന്നു. തലശ്ശേരിക്കടുത്ത സർക്കാർ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ ആണ്‌ പെരിങ്ങത്തൂർ കരിയാട് സ്വദേശി ടി രാജീവൻ എന്ന അദ്ധ്യാപകൻ പീഡിപ്പിച്ചത്. പരാതിയെ തുടർന്ന്ഇയാൾ ഒളിവിൽ പോയി.

സാധാരണ പോക്സോ കേസ് പെട്ടെന്ന് അറസ്റ്റ് ചെയ്യാറുള്ള പോലീസ് ഇയാളെ ഒളിവിൽപോകാൻ സഹായിച്ചു എന്ന പരാതി ആണ്‌ നാട്ടുകാർക്ക്‌ ഉള്ളത്. നാട്ടുക്കാരായ ചില പോലീസുക്കാരാണ് പീഡനം ഒതുക്കാൻ ശ്രമിച്ചത്. ഇവരാണ് പീഡനം നടന്നിട്ട് ഒരു മാസം കഴിഞ്ഞിടട്ടും ഇയാളെ ഒളിവിൽ കഴിയാൻ സഹായം നൽകുന്നത്. പ്രതി കരിയാടിലെ പ്രമുഖ കോൺഗ്രസ് നേതാവ് ടി രാമകൃഷ്ണന്റെ സഹോദരൻ ആണ്‌. ഈ കോൺഗ്രസ്‌ നേതാവും സുഹൃത്തുക്കളും നാട്ടുകാരായ പോലീസ്‌കാരും പ്രതിയെ ഒളിവിൽ കഴിയാൻ എല്ലാവിധ സഹായങ്ങളും നൽകുന്നത്. ഇതിനു എതിരെ ജനങ്ങളിൽ പ്രതിഷേധം ശക്തമായി.

തലശ്ശേരി കോടതി ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ഹൈകോടതിയിൽ ജാമ്യം കിട്ടാൻ വേണ്ടി പോലീസ് കാത്തിരിക്കുകയാണ്. സാധാരണ പോക്സോ കേസിലെ പ്രതികളെ ഒറ്റദിവസം കൊണ്ട് അറസ്റ്റ് ചെയ്യുന്ന പോലീസ് പീഡനം നടന്നു ഒരു മാസം കഴിഞ്ഞിട്ടും പ്രതിയുടെ വീട്ടിൽ പോകാൻ പോലും മടിക്കുന്നത് എന്ത് കൊണ്ടാണ് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ടി രാമകൃഷ്ണൻ എന്ന കോൺഗ്രസ്‌ നേതാവിന്റെ സഹോദരൻ ആയ പ്രതികളെ സഹായിക്കുന്ന കരിയാട് പ്രദേശത്തെ മുൻ കോൺഗ്രസ്‌ അനുഭാവികൾ ആയ പോലീസ് കാർക്ക് എതിരെ സ്പെഷ്യൽ ബ്രാഞ്ച് അനേഷണവും നടക്കുന്നുണ്ട്.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: തീവണ്ടിയുടെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന്…

3 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

47 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

1 hour ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago