kerala

അധ്യാപകന്റേത് ‘ബാഡ് ടച്ച്’, പല തവണ ഇതാവർത്തിച്ചു,സ്കൂൾ അധ്യാപകന്റെ ജാമ്യപേക്ഷ തള്ളി കോടതി

തിരുവനന്തപുരം. അദ്ധ്യാപകൻ തന്നെ തൊട്ടത് ‘ബാഡ് ടച്ച്’ എന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മൊഴിയിൽ സ്കൂൾ അധ്യാപകന്റെ ജാമ്യപേക്ഷ തള്ളി കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശനനാണ് അധ്യാപകന്റെ ജാമ്യപേക്ഷ തള്ളിയത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് കേസിലെ പ്രതി. പ്രതി പല തവണ തൻ്റെ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.

പല തവണ ഇതാവർത്തിച്ചത് ‘ബാഡ് ടച്ച്’ ആണെന്ന് തോന്നിയതിനാലാണ് പരാതി നൽകിയതെന്നും ഏഴാം ക്ലാസുകാരിയുടെ മൊഴിയിൽ ഉണ്ട്. ക്ലാസ്സ് റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോഴൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും അദ്ധ്യാപകൻ പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 10 ന് അറസ്റ്റ് ചെയ്ത ജോമോനെ കോടതി റിമാൻഡ് ചെയ്തു. താൻ നിരപരാധി ആണെന്നും ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞാണ് ജോമോൻ ജാമ്യപേക്ഷ നൽകിയിരുന്നത്.

അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്ന് ജാമ്യപേക്ഷയെ എതിർത്ത് സ്പെഷ്യൽ പബ്ലിക്ക് പ്രൊസീക്യൂട്ടർ ആർഎസ് വിജയ് മോഹൻ വാദിച്ചു. പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി പരാതി നൽകിയതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസീക്യൂഷൻ വാദിക്കുകയുണ്ടായി. ഇത് പരിഗണിച്ച കോടതി ജാമ്യ അപേക്ഷ തള്ളുകയായിരുന്നു.

മാതൃകയാകേണ്ട അദ്ധ്യാപകന്റെ പ്രവർത്തി ന്യായീകരിക്കാനില്ല – കോടതി ഉത്തരവിൽ പറഞ്ഞു. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ല – കോടതി വ്യക്തമാക്കി. മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിക്കെതിരെ ഒരു കേസും കൂടി എടുത്തിരിക്കുകയാണ്

Karma News Network

Recent Posts

സുരേഷ് ഗോപിയുടെ ടൂറിസത്തിലൂടെ കേരളം ഉയരേക്ക് ,മോദിയുടെ പ്ലാൻ വേറെ ലെവൽ

കേരളത്തെ രക്ഷപ്പെടുത്താനുള്ള സൂത്രവിദ്യ ആണ് ടൂറിസത്തിലൂടെ മോദി സുരേഷ് ഗോപിക്കു നൽകിയത് എന്നാണ് വിവരങ്ങൾ പുറത്തു വരികയാണ് ,അതായത് കേരളത്തെ…

4 hours ago

മോദി കാ പരിവാര്‍ നീക്കം ചെയ്യണം ,ആ പേര് ഇല്ലാതായാലും കുടുംബമെന്ന നിലയിലുള്ള നമ്മുടെ ബന്ധം ശക്തമായി തുടരും, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത 'മോദി കാ പരിവാര്‍' (മോദിയുടെ കുടുംബം) ടാഗ് നീക്കം…

4 hours ago

ജോസ് കെ മാണിയ്ക്കെതിരെ വിമർശനം, പാലാ നഗരസഭാ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തിനെ പുറത്താക്കി സിപിഎം

കോട്ടയം: പാലാ നഗരസഭ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. ജോസ് കെ…

5 hours ago

എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെയ്ക്കുന്നില്ല, കോൺഗ്രസ്സിന് നേരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ കൊണ്ട് ഈ ജൻമം രാജിവയ്പ്പിക്കാം എന്ന് ഒരു കോൺഗ്രസ്സും കരുതണ്ട,അതിനുള്ള വെള്ളം വാങ്ങി വച്ചോ,ദാ മുകയമന്ത്രി പിണറായി വിജയൻ…

5 hours ago

മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ബുധനാഴ്ച

ഭുവനേശ്വര്‍: ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയാകും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി…

6 hours ago

99 കോൺഗ്രസ് എം.പിമാരേ അയോഗ്യരാക്കാൻ ഹർജി, ഖതാഖാത് പണം കൈമാറ്റം

കോൺഗ്രസിന്റെ 99 എം.പിമാരേയും അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്‌ ദില്ലിയിലെ അഭിഭാഷകൻ വിഭോർ ആനന്ദ്. ജനപ്രാതിനിധ്യ നിയമത്തിലെ (ആർപിഎ)…

7 hours ago