national

മോഷ്ടിക്കാൻ കയറി, AC ഓണാക്കി സുഖമായി കിടന്നുറങ്ങി കള്ളൻ, അറസ്റ്റ്

ലക്നൗ : മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ലഖ്നൗവിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയതാണ് കള്ളൻ. പുറത്ത് നല്ല ചൂടാണെന്ന് തോന്നുന്നു. അകത്ത് കയറിയ കള്ളൻ എസിയുടെ തണുപ്പിൽ കിടന്ന് ഉറങ്ങിപ്പോയി. സുഖമായി ഉറങ്ങുന്ന കള്ളനെ പൊലീസെത്തി അറസ്റ്റ് ചെയ്യുക​യും ചെയ്തു.

നന്നായി മദ്യപിച്ച കള്ളൻ എസി കണ്ടതോടെ അത് ഓണാക്കി അവിടെ കിടക്കുകയായിരുന്നു. എന്നാൽ, മദ്യപിച്ചതും തണുപ്പും ഒക്കെ കാരണം ഇയാൾ ഉറങ്ങിപ്പോവുകയായിരുന്നത്രെ. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ലക്‌നൗവിലെ ഇന്ദിരാനഗറിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു കള്ളൻ കയറിയത്. വാരണാസിയിൽ ജോലി ചെയ്തിരുന്ന ഡോ. സുനിൽ പാണ്ഡെയുടെ വീടായിരുന്നു ഇത്. അദ്ദേഹം സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.

ആളില്ലെന്ന് കണ്ടതോടെ മുൻവശത്തെ ഗേറ്റ് തുറന്ന് കള്ളൻ വീടിനുള്ളിൽ കടക്കുകയായിരുന്നു. തുടർന്നാണ് ഹാളിലെ എസി ഓണാക്കി ഉറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട അയൽവാസികൾ സുനിൽ പാണ്ഡയെ വിവരമറിയിച്ചു. എന്നാൽ ഉടൻ സ്ഥലത്തെത്താൻ കഴിയാത്തതിനാൽ ഇയാൾ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് വീടിനുള്ളിലെത്തി പരിശോധിച്ചപ്പോഴാണ് എ സിയുടെ തണുപ്പിൽ ഒരു കയ്യിൽ മൊബൈൽ ഫോൺ പിടിച്ച് സുഖമായി കിടന്നുറങ്ങുന്ന കള്ളനെ കാണുന്നത്. ഇവർ ഇയാളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

karma News Network

Recent Posts

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

18 mins ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

33 mins ago

ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…

57 mins ago

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

1 hour ago

ഡൽഹി വിമാനത്താവള അപകടം, മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായമായി നൽകും

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…

1 hour ago

ഡൽഹിയിൽ കനത്ത മഴ, മതിലിടിഞ്ഞ് 3 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…

2 hours ago