world

വിമാന ദുരന്തത്തിന് തൊട്ടു മുൻപ് എയർഹോസ്റ്റസ് പകർത്തിയ വീഡിയോ നൊമ്പരത്തിന്റെ ശേഷിപ്പായി തീരാവേദനയായി..

കാഠ്‌മണ്ഡു. നേപ്പാളിലെ പൊഖാറയിൽ കഴിഞ്ഞ ദിവസം നടന്ന വിമാനാപകടത്തിന് തൊട്ടു മുൻപ് എയർ ഹോസ്റ്റസ് പകർത്തിയ ടിക്ക് ടോക് വീഡിയോ നൊമ്പരത്തിന്റെ ശേഷിപ്പായി തീരാവേദനയായി വൈറലായി. ഇന്ത്യയിൽ പഠിച്ച ഓഷിൻ അലേ മഗർ (24) വിമാനാപകടത്തിന് തൊ മുൻപ് പകർത്തിയ ടിക് ടോക് ദൃശ്യങ്ങളാണ് ഇതിനകം പുറത്തുവന്നത്. വിമാനത്തിൽ മരിച്ച 72 പേരിൽ ഓഷിനും ഉണ്ടായിരുന്നു. ഓഷിന്റെ ടിക് ടോക് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ.

ഒഴിഞ്ഞ വിമാനത്തിനുള്ളിൽ ഓഷിൻ പോസ് ചെയ്യുന്നതും ചിരിക്കുന്നതും എല്ലാം ദൃശ്യങ്ങളിൽ ഉണ്ട്. ഇതിന് മിനിട്ടുകൾക്ക് ശേഷമാണ് വിമാനം പുറപ്പെടുന്നത്. തുടർന്നായിരുന്നു അപകടം.

68 യാത്രക്കാരും നാല് ജീവനക്കാരുമായി പറന്ന യതി എയർലൈൻസ് വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി ഞായറാഴ്ച രാവിലെ പതിനൊന്നോടെ തകർന്നു വീഴുകയായിരുന്നു. തുടർന്ന് വിമാനം തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരണപെട്ടു.

ഓഷിൻ വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് പുറപ്പെടുന്നത്. ജോലികഴിഞ്ഞ് കുടുംബത്തോടൊപ്പം മഗേ സംസ്ക്രാന്തി ആഘോഷിക്കുന്നതിനായി തിരികെ വീട്ടിലെത്തുമെന്ന് ഓഷിൻ ഉറപ്പുനൽകിയിട്ടായിരുന്നു യാത്ര. ചിറ്റ്‌വാൻ ജില്ലയിലെ മദി സ്വദേശിനിയായ ഓഷിൻ യതി എയർലൈൻസിൽ ജോലി ലഭിച്ചതിന് ശേഷം കഠ്‌മണ്‌ഠുവിലേയ്ക്ക് താമസം മാറുകയായിരുന്നു. ഓഷിൻ കഴിഞ്ഞ രണ്ട് വർഷമായി യതി എയർലൈൻസിൽ ജോലി ചെയ്തുവരികയാണ്.

ഓഷിന്റെ പിതാവും വിരമിച്ച ഇന്ത്യൻ സൈനികനുമായ മോഹൻ അലേ മഗർ, ആഘോഷദിവസമായതിനാൽ ജോലിയ്ക്ക് പോകേണ്ടെന്ന് പുലർച്ചെ തന്നെ മകളോട് പറഞ്ഞിരുന്നതായിരുന്നു. എന്നാൽ ജോലി പൂർത്തിയാക്കിയതിന് ശേഷം വേഗത്തിൽ തിരികെയെത്തുമെന്ന് ഉറപ്പുനൽകിയാണ് മകൾ ജോലിയ്ക്ക് പോയതെന്നു മോഹൻ അലേ മഗർ പറയുന്നു.

വിമാനാപകടത്തിൽ മരിച്ച ഇന്ത്യക്കാരൻ പകർത്തിയ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്ത് വരികയുണ്ടായി. ഉത്തർപ്രദേശ് സ്വദേശി സോനു ജയ്സ്വാൾ വിമാനം തകരുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായി പകർത്തിയ ഈ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുകയാണ്. വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാർ കരയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ ലഭിക്കുന്നത്.

 

 

 

Karma News Network

Recent Posts

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

8 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

38 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

52 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago