environment

നദിയിലെ ഒഴുക്കിൽപ്പെട്ട കുട്ടിയാന വീഡിയോ വൈറലായി,അതാണ് ‘അമ്മ.

 

സ്വന്തം മക്കള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഒരു അമ്മയും നോക്കി നിൽക്കില്ല. ഒരമ്മക്കും അത് സഹിക്കാനാവില്ല. മക്കളെ കണ്ണിലെ കൃഷ്ണ മണിയെ പോലെയാണ് പെറ്റമ്മമാർ കാണാറുള്ളത്. ഇക്കാര്യത്തിൽ മനുഷ്യനെന്നോ മൃഗമെന്നോ ഒരു വ്യത്യാസവും ഇല്ല. മനുഷ്യരായാലും മൃഗങ്ങളായാലും അങ്ങനെ തന്നെയാണ്. മക്കള്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ പോലും തയ്യാറാവുന്ന ബന്ധമാണത്. ഇത്തരമൊരു അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മൃഗങ്ങളുടെ ഇടയില്‍ മികച്ച അമ്മ എന്ന പദവി എപ്പോഴും ആനകള്‍ക്കാണ്. ഒരു ആന അതിസാഹിസകമായി തന്റെ കുഞ്ഞിനെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്നതാണ് ആ വീഡിയോ. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്‌വാനാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.

നദി മുറിച്ച് കടക്കുന്നതിനിടെ കുട്ടിയാന അപകടത്തിൽ പെടുകയാണ്. അപകടം എന്ന് പറഞ്ഞാൽ നദിയിലെ ഒഴുക്കിൽപെടുകയാണ്. കുത്തി ഒഴുകുന്ന നദി ആനകൂട്ടം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. വടക്കന്‍ ബംഗാളിലെ നാഗ്രാകട്ട എന്ന സ്ഥലത്ത് നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. നദിയിലെ അതിശക്തമായ ഒഴുക്കില്‍ മറ്റ് ആനകളെല്ലാം നീന്തി മറുകര എത്തി. കുട്ടിയാന മാത്രം ഒഴുക്കിൽപെടുകയായിരുന്നു.

കുട്ടിയാന നദിയിലെ ഒഴുക്കിനെ തരണം തേച്ചത് നടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആനക്കുട്ടിക്ക് അതിന് കഴിയുന്നില്ല. ഒടുവിലാണ് ആനക്കുട്ടി ഒഴുക്കില്‍പ്പെട്ട് പോയത്. ഉടന്‍ തന്നെ അമ്മ ആന അതിന്റെ അടുത്തേക്ക് പാഞ്ഞ് അടുക്കുന്നതാന് വിഡിയോയിൽ കാണുന്നത്. തുമ്പിക്കൈ കൊണ്ട് കുട്ടിയാനയെ പിടിച്ച് കരയിലേക്ക് കൊണ്ടുവരുന്ന കാഴ്ച ഏറെ ഹൃദ്യമായിരിക്കുന്നത്. കരയിലേക്ക് ഇവര്‍ക്കായി കാത്തിരിക്കുന്ന ആനക്കൂട്ടത്തിന്റെ അടുത്തേക്ക് മടങ്ങിയെത്തുന്ന ഇരുവരും. നേരത്തെ മുതലയുടെ കൈയില്‍ നിന്ന് കുട്ടിയാനയെ രക്ഷിക്കുന്ന അമ്മ ആനയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാല്‍ കൊണ്ട് ചവിട്ടിയാണ് അമ്മ ആന കുഞ്ഞിനെ രക്ഷിക്കുന്നത്.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

8 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

9 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

10 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

11 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

11 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

11 hours ago