crime

മദ്യലഹരിയിൽ വാഹനം ഓടിച്ചു, വഴിയരികിൽ ഉറങ്ങികിടന്നവരെ ഇടിച്ച് തെറിപ്പിച്ചു, യുവതി പിടിയിൽ

ചെന്നൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ കിടന്നുറങ്ങിയവരെ ഇടിച്ചു തെറുപ്പിച്ച കേസിൽ യുവതി പിടിയിൽ. അശോക് നഗർ സ്വദേശിനി വൈശാലിയാണ് പിടിയിലായത്. റോഡരികിൽ കിടന്നുറങ്ങിയ സരിത (38), തില്ലനായഗി (40), ജ്യോതി(65), ഗൗതം (25), നിഷ (12) എന്നിവർക്കാണ് പരിക്കേറ്റത്.

മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കിയതിനാൽ വഴിയരികിൽ കിടന്നവരെ കാണാൻ കഴിഞ്ഞില്ലെന്നുമാണ് യുവതി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ സരിതയ്‌ക്കും തില്ലനായഗിക്കും ഗുരുതര പരിക്കുണ്ട്. ഇവരുടെ കാലുകൾ ചതഞ്ഞരഞ്ഞിരുന്നു.

ഇവരെ റായ്‌പേട്ട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിട്ടയച്ചതായും പൊലീസ് പറഞ്ഞു. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അപായപ്പെടുത്തൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ ചുമത്തി വൈശാലിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Karma News Network

Recent Posts

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വാഹനാപകടം; വിദ്യാര്‍ഥിയടക്കം നാലുപേര്‍ മരിച്ചു

വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. കാസർകോട് തൃക്കരിപ്പൂരിൽ ബൈക്ക് ടെലിഫോൺ കണക്ഷൻ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃശൂരിൽ നിയന്ത്രണം…

2 mins ago

ചില സുന്ദരികൾ വന്ന് പ്രലോഭിപ്പിച്ചു, എല്ലാം കണ്ട് മനസിലാക്കാൻ പറ്റി- രജിത് കുമാർ

ബി​ഗ് ബോസ് മലയാളം സീസൺ രണ്ടിലൂടെ ശ്രദ്ധനേടിയ താരമാണ് രജിത് കുമാർ. ഷോയിലൂടെ വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ രജിതിന്റെ പുതിയ…

35 mins ago

ക്‌ളഫ്റ്റ് കാരണം പലരുടേയും സഹതാപ നോട്ടം നേരിടേണ്ടി വന്നു, ഡോ.മുസ്തഫയുടെ ചോദ്യം വഴിത്തിരിവായി- സന്നിധാനന്ദൻ

മലയാളികളുടെ ഇഷ്ടഗായകനാണ് സന്നിധാനന്ദൻ. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സന്നിധാനന്ദനെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. ജീവിതത്തിലെ ധാരാളം വെല്ലുവിളികളെയും…

1 hour ago

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ, ശുചീകരണ തൊഴിലാളികൾ മുതൽ ലോകനേതാക്കൾ വരെ പങ്കെടുക്കും

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക സാധാരണക്കാരായ ജനങ്ങൾ മുതൽ ലോക നേതാക്കൾ വരെ. 8,000-ത്തിലധികം അതിഥികൾ സത്യപ്രതിജ്ഞാ…

2 hours ago

എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും, അത് തോറ്റാലും ജയിച്ചാലും- ഭാ​ഗ്യ സുരേഷ്

ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ‌ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തിളക്കമാർന്ന വിജയമാണ് ലഭിച്ചത്. ഇതിനു പിന്നാലെ ആദ്യമായി മാധ്യമങ്ങളോട്…

2 hours ago

ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്, ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ : ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കുന്നതിന് വിലക്ക് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്ന് മുസ്ലിം…

3 hours ago