topnews

പൗരത്വ സമരത്തിനിറങ്ങിയ ക്രിസ്ത്യാനിക്കും ഹിന്ദുവിനും എട്ടിന്റെ പണി

പൗരത്വം ഭേദഗതി നിയമം നടപ്പാക്കില്ല എന്ന് ഭീഷണി മുഴക്കിയ ഇന്ത്യയിലെ 3 സംസ്ഥാനങ്ങൾക്ക് നേരിയ ഇളവ് അനുവദിക്കാൻ ഉള്ള നീക്കം ദില്ലിയിൽ ആലോചിക്കുന്നു. എന്നാൽ ഈ ഇളവുകൾ ഭാവോയിയിൽ വൻ അപകടവും പാരയുമായി ഈ സംസ്ഥാനങ്ങൾക്ക് ബാധ്യത ആയി മാറും എന്നും ദില്ലിയിൽ നിന്നും മുന്നറിയിപ്പ്

കേരളം, തമിഴുനാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ്‌ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അറിയിച്ചത്. ഇതോടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ,ഹിന്ദു, സിഖ്, പാഴ്സി, ബുദ്ധർ, തുടങ്ങിയ അഭയാർഥികൾക്ക് ഈ 3 സംസ്ഥാനത്തും പൗരത്വം നല്കുകയില്ല. എന്നാലും പാക്കിസ്ഥാനിൽ നിന്നും മറ്റും നുഴഞ്ഞ് കയറിയ മുസ്ളീം പൗരന്മാർക്ക് പൗരത്വത്തിനായി വാദിക്കുന്ന മുസ്ളീം സംഘടനകളുടെ ആവശ്യം ഒട്ടും കേന്ദ്ര സർക്കാർ അംഗീകരിക്കില്ല

ഒടുവിൽ കേരളത്തിൽ മുസ്ളീം സംഘടനകൾക്ക് ഒപ്പം നിന്ന് സമരം നടത്തിയ പള്ളിക്കാർക്കും വൈദീകർക്കും പോലും ഇപ്പോൾ തിരിച്ചടിയായി. അവരുടെ ആളുകൾക്ക് ലഭിക്കേണ്ടിയിരുന്ന പൗരത്വത്തിന്റെ ആനുകൂല്യം നഷ്ടപ്പെട്ടു. കേരളം, തമിഴുനാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേ പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഗ്ദാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും എത്തിയ ആർക്കും പൗരത്വം ലഭിക്കില്ല. അതായത് നിയമത്തിന്റെ ആനുകൂല്യം ഞങ്ങൾക്ക് കിട്ടിയില്ലേൽ ആർക്കും കൊടുപ്പിക്കില്ല എന്ന ഏതാനും ചില മുസ്ളീം സംഘടനകളുടെ ആവശ്യം നടപ്പാവുകയാണ്‌ കേരളത്തിലും തമിഴുനാട്ടിലും ബംഗാളിലും. ഞങ്ങൾക്ക് കിട്ടാത്തത് മറ്റ് ഒരു മതക്കാർക്കും വേണ്ട.

മതം നോക്ക് പൗരത്വം നല്കേണ്ട. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന മുസ്ളീങ്ങൾക്ക് പൗരത്വം നല്കണം എന്നതാണ്‌ കേരള മറ്റക്കം ഉള്ള സമരക്കാരുടെ ആവശ്യം. ആ സമരത്തിനു ചൂട്ടും ചൂടുമായി നിന്നത് ആകട്ടേ മതേതരത്വത്തിന്റെ പേരിലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും ക്രിസ്ത്യൻ മുസ്ളീം വിഭാഗങ്ങളും

ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയ ആളുകളേ യു പിയിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നു. ഇതിന്റെ മറവിൽ കലാപത്തിനും ആക്രമത്തിനും ഉതകുന്ന പ്രചാരണം നടത്തിയ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ല സ്വദേശി ആരിഫ് തൻവിയെ അറസ്റ്റ് ചെയ്തതായ വിവരങ്ങൾ വന്നു.സിഎഎയ്‌ക്കെതിരെ തുടർച്ചയായി കിംവദന്തികൾ പ്രചരിപ്പിക്കുകയായിരുന്നു ആരിഫ്. മുസഫർനഗർ കോട്വാലി നഗർ പോലീസാണ് നടപടിയെടുത്തത് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാട്ട്‌സ്ആപ്പിലും തൻവി ടൈംസ് എന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി പോലീസ് പറഞ്ഞു. ആരിഫ് തൻവിയാണ് ഈ ഗ്രൂപ്പ് നടത്തുന്നത്.

സിഎഎയെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ഈ ഗ്രൂപ്പിൽ തുടർച്ചയായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ആരിഫിന്റെ നടപടി സാമൂഹിക സൗഹാർദത്തിന് ഭംഗം വരുത്തുന്ന നടപടിയാണെന്ന് പോലീസ് പറഞ്ഞു. വ്യാജപ്രചാരണം നടത്താൻ ഉപയോഗിച്ച ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ലൈംഗികരോഗങ്ങൾ സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് ആരിഫ് വ്യാജ ക്ലിനിക്കും നടത്തുന്നതായി പോലീസ് പറഞ്ഞു.തിങ്കളാഴ്‌ച്ചയാണ് പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സുപ്രധാന നീക്കമുണ്ടായത് . ഈ സാഹചര്യത്തിൽ രാജ്യത്തുടനീളം പോലീസ് കനത്ത ജാഗ്രതയിലാണ്. സോഷ്യൽ മീഡിയ പോലീസ് നിരീക്ഷണത്തിലുമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വിശ്വസിക്കരുതെന്നും ജനങ്ങളോട് നിരന്തരം സർക്കാർ നിർദേശിച്ചിരുന്നു.

സിഎഎയുടെ പേരില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുമായി വിവിധ മുസ്ലിം സംഘടനകള്‍ സജീവമാണ്‌.സിഎഎ ബില്‍ പാസാക്കിയ 2019ല്‍ സംസ്ഥാനത്ത് എസ്ഡിപിഐയും പിഎഫ്‌ഐയും ചേര്‍ന്ന് സംസ്ഥാനത്ത് വ്യപകമായി അക്രമം അഴിച്ചു വിട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചു. 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് സംഘര്‍ഷത്തിന് പ്രേരണ നല്കിയത് സംസ്ഥാന സര്‍ക്കാരും സിപിഎം നേതാക്കളും കോണ്‍ഗ്രസും കൂടാതെ ഘടകകക്ഷി നേതാക്കളുമായിരുന്നു.

കഴിഞ്ഞ ദിവസം സിഎഎയുടെ ചട്ടം പ്രസിദ്ധീകരിച്ച് വിജ്ഞാപനം ഇറക്കിയപ്പോഴും ഇരു മുന്നണികളില്‍പ്പെട്ട നേതാക്കളും സര്‍ക്കാരും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്.

Karma News Network

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

14 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

16 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

39 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

54 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

1 hour ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

1 hour ago