topnews

ക്ഷേത്രത്തിലെ മോഷണം, തെളിവ് നശിപ്പിക്കാൻ സിസിടിവി ഡാമിലെറിഞ്ഞ പ്രതി പിടിയിൽ

ഇടുക്കി: നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മോഷണം നടത്തിയ ശേഷം ക്ഷേത്രത്തിലെ സിസിടിവി ഇളക്കിയെടുത്ത് കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ചാണ് പ്രതി മടങ്ങിയത്. പീരുമേട് സെക്കന്റ് ഡിവിഷന്‍ കോഴിക്കാനം എസ്‌റ്റേറ്റ് ലയത്തിലെ താമസക്കാരനായ
ബിനു ദേവരാജന്‍ (44)ആണ് അറസ്റ്റിലായത്.

സിസിടിവി കണ്ടെടുത്ത് പരിശോധിച്ച ശേഷം ഇതിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് നെടുങ്കണ്ടം പോലീസ് പ്രതിയെ പിടികൂടിയത്. കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തി തുറന്ന് മോഷണം നടത്തിയ കള്ളൻ ഉപക്ഷേത്രങ്ങളും കുത്തി തുറന്ന് കാണിക്കവഞ്ചിയിൽ നിന്നും പണം അപഹരിക്കുകയായിരുന്നു. ഈ മാസം 22 നായിരുന്നു സംഭവം.

മോഷണത്തിന് ശേഷമാണ് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന സിസിടിവി തകർത്തത്. തുടർന്ന് സിസിടിവി ക്യാമറകളും മോണിറ്റർ, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും കള്ളൻ കൊണ്ടുപോയി കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ചു. എന്നാൽ പോലീസ് ഇവ കണ്ടെടുത്ത് ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. അതേസമയം ബിനു 26 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് ബിനു എന്ന്നെ ടുങ്കണ്ടം പോലീസ് പറഞ്ഞു. മാത്രമല്ല പ്രധാനമായും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

2022 ല്‍ പോലീസ് ഇയാളുടെ പേരില്‍ കാപ്പാ ചുമത്തിയിരുന്നു. തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി നാട്ടുകാര്‍ക്ക് മുമ്പില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. തന്നെ പോലീസ് കുടുക്കിയതാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു ബിനുവിന്റെ പ്രകടനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

karma News Network

Recent Posts

ഹത്രാസ് അപകടം, 121പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഹാഥ്റസ്∙ ഹത്രാസ് അപകടം, 121പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന്…

1 min ago

വിവാദ പരാമർശം തിരുത്താൻ മന്ത്രിക്ക് സമയം നൽകണം, സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കാത്തത് പേടിച്ചിട്ട്, മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു…

21 mins ago

ബാലബുദ്ധിക്കാരൻ, രാഹുലിനെ എയറിലാക്കി മോദി സഭയിൽ തകർത്താടുന്നു, ബാലബുദ്ധി ഇരുന്ന് മോങ്ങുന്നു

പാർലമെന്റിൽ രാഹുൽ ഗാന്ധിയേ ബാല ബുദ്ധിക്കാരൻ എന്ന് വിളിച്ച് മോദി. 7 തവണ മോദി രാഹുലിനെ ബാല ബുദ്ധിക്കാരൻ എന്ന്…

46 mins ago

ഭൂമി ഇടപാട് വിവാദം , പണം മടക്കി നൽകി ഒത്തുതീർത്ത് ഡിജിപി

സംസ്ഥാന ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദം ഒത്തുതീർപ്പായി. പരാതിക്കാരനായ ഉമർ ഷെരീഫിന് ഡിജിപി പണം…

56 mins ago

മദ്യനയ അഴിമതികേസ്, ജാമ്യം തേടി കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ബുധനാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിനായി കേജ്‌രിവാൾ…

1 hour ago

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് ചുമതലയേൽക്കും

ന്യൂഡൽഹി : കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിനെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കി.…

1 hour ago