kerala

എ.സി. കോച്ചിൽനിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ചു, യാത്രക്കാരൻ പരിശോധനയ്ക്കിടെ കുടുങ്ങി

കണ്ണൂർ : ട്രെയിൻ യാത്രകഴിഞ്ഞ് കണ്ണൂരിൽ ഇറങ്ങിയയാളുടെ ബാഗിൽനിന്നാണ് നാല് പുതപ്പും രണ്ട് തലയണയുറയും തീവണ്ടിയിലെ ബെഡ്‌റോൾ ജീവനക്കാർ കണ്ടെത്തി. തീവണ്ടി എ.സി. കോച്ചിൽനിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ച യുവാവാണ് കുടുങ്ങിയത്. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ എത്തിയതായിരുന്നു ഇയാൾ.

മലബാർ എക്സ്പ്രസ് ഉൾപ്പെടെ മംഗളൂരു ഡിപ്പോയിൽനിന്നുള്ള അഞ്ച് തീവണ്ടികളിൽ മാത്രം ഒരുമാസം ശരാശരി 60 പുതപ്പുകളും 30-ലധികം തലയണയുമാണ് നഷ്ടമാകുന്നത്. മോഷണം കൂടിയതിനാൽ പല വണ്ടികളിലും ഇപ്പോൾ ത്രീ ടയർ എ.സി. കോച്ചിൽ ടവ്വൽ നൽകാറില്ല.

ഇത്തരത്തിൽ മോഷണങ്ങൾ നടക്കുമ്പോൾ ബെഡ്‌റോൾ കരാർ ജീവനക്കാരുടെ കൈയിൽനിന്നാണ് ഏജൻസി നഷ്ടപ്പെട്ട തുക പിടിക്കുന്നത്. തേർഡ് എ.സി., സെക്കൻഡ് എ.സി.യിലെ യാത്രക്കാരുടെ ‘ടിപ്പ് ടോപ്പ്’ വേഷം ഇവരാരും ഇത്തരമൊരു പ്രവർത്തി ചെയ്യുമെന്ന് ചിന്തിക്കാനാകില്ല. എന്നാൽ പലരും പോകുമ്പോൾ തലയണ ഉറ വരെ കൊണ്ടുപോകുന്നു എന്നതാണ് വാസ്തവം.

karma News Network

Recent Posts

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി, പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്‌താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്‌ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.…

7 mins ago

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

32 mins ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

47 mins ago

ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…

1 hour ago

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

1 hour ago

ഡൽഹി വിമാനത്താവള അപകടം, മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായമായി നൽകും

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…

2 hours ago