ന്യൂഡല്‍ഹി. സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ തീവ്രവാദ ഭീഷണിയില്ലെന്ന് സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്. മണിപ്പൂരില്‍ മെയ്തെയ് കുക്കി വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്. അതേസമയം സംഘര്‍ഷം തുടരുകയാണെന്നും സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇംഫാലില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പൂര്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. ഉന്നതതലയോഗം വിളിച്ച ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തും. നിലവില്‍ ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അമിത്ഷായുടെ സന്ദര്‍ശനത്തിന് മുമ്പ് സൈന്യവും അക്രമകാരികളും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായിരുന്നു.
വീടുകള്‍ക്ക് തീ ഇടാന്‍ ശ്രമിച്ച 20 അക്രമകാരികളെ സൈന്യം അറസ്റ്റ് ചെയ്തു. ചൈനീസ് ആയുധങ്ങളുമായി നിരവധി അക്രമകാരികളെ സൈന്യം പിടിച്ചു. സംഘര്‍ഷം തുടരുന്നതിനാല്‍ നിരവധി പേര് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതര വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ ഓറ്റപ്പെട്ട വിഭാഗങ്ങളെ സൈന്യം രക്ഷപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
തിരുവനന്തപുരം: എസ്എഫ്ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്. എസ്എഫ്ഐ…
തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…
പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്മാന്' എന്ന ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…
ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…
കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…
പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…