national

ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി ഉണ്ടാകണം, ഉത്തരവിറക്കി കേന്ദ്രസർക്കാർ

തിരുവനന്തപുരം : 2025 ഒക്ടോബർ ഒന്ന് മുതൽ രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവിംഗ് കാബിനിൽ എസി നിർബന്ധമായിരിക്കണമെന്ന് ഉത്തരവ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കുമാണ് ഉത്തരവ് ബാധകമാവുക.

നീണ്ട യാത്രകൾ നടത്തുന്ന ഡ്രൈവർമാർക്ക് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായേക്കാവുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്‌ക്കാനാണിത്. ഡ്രൈവർമാരുടെ ശ്രദ്ധ വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഹൈവേകളിലെ അപകട സാധ്യത ഒരു പരിധി വരെ കുറയ്‌ക്കാനാനും ഇതിലൂടെ ആകും.

കാബിനിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണോ എന്നുള്ളത് പരിശോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ദീർഘദൂരം സഞ്ചരിക്കാനുള്ള ട്രക്കുകളിൽ ഡ്രൈവർമാർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ വേണ്ടിയാണു പുതിയ തീരുമാനം.

karma News Network

Recent Posts

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

21 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

54 mins ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

1 hour ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

2 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

2 hours ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

2 hours ago